SignIn
Kerala Kaumudi Online
Monday, 12 April 2021 4.26 AM IST

അകാലത്തിൽ പൊലിഞ്ഞ ചാഡ് വിക് ബോസ്മന് മികച്ച നടനുള്ള ഗോൾഡൻ ഗ്ലോബ് പുരസ്‌കാരം

chadvick

'​'​ചാ​ഡ്‌​വി​ക് ​ദൈ​വ​ത്തി​നോ​ട് ​ന​ന്ദി​ ​പ​റ​യും.​ ​മാ​താ​പി​താ​ക്ക​ളോ​ടും​ ​പൂ​ർ​വി​ക​ർ​ ​ചെ​യ്ത​ ​മാ​ർ​ഗ്ഗ​നി​ർ​ദേ​ശ​ങ്ങ​ളോ​ടും​ ​ചെ​യ്ത​ ​ത്യാ​ഗ​ങ്ങ​ൾ​ക്ക് ​ന​ന്ദി​ ​പ​റ​യും.​ ​ഇ​തൊ​രു​ ​ച​രി​ത്ര​ ​നി​മി​ഷ​മാ​യി​ ​ക​ണ​ക്കാ​ക്കു​ക.​നി​ങ്ങ​ളെ​ക്കൊ​ണ്ട് ​സാ​ദ്ധ്യ​മാ​വാ​ത്ത​ത് ​ഒ​ന്നു​മി​ല്ലെ​ന്ന് ​ഉ​റ​ച്ചു​ ​തീ​രു​മാ​നി​ക്കു​ക.​ ​അ​ത് ​നി​ങ്ങ​ളെ​ ​മു​ന്നോ​ട്ട് ​കൊ​ണ്ട് ​പോ​കും.​ ​ജോ​ർ​ജ് ​സി​ ​വു​ൾ​ഫി​നും,​ ​ഡെ​ൻ​സി​ൽ​ ​വാ​ഷി​ങ്ട​ണി​നും​നെ​റ്റ് ​ഫ്ളി​കി​സി​ലെ​ ​ആ​ളു​ക​ൾ​ക്കും,​ ​വ​യോ​ള​ ​ഡേ​വി​സി​നും​ ​ന​ന്ദി​ ​പ​റ​യും.""​ ​മാ​ർ​വ​ൽ​ ​കോ​മി​ക് ​ലോ​ക​ത്തു​ ​നി​ന്ന് ​ക​രി​മ്പു​ലി​യു​ടെ​ ​വീ​റും​ ​ക​രു​ത്തു​മാ​യി​ ​പ്രേ​ക്ഷ​ക​ഹൃ​ദ​യ​ത്തി​ലേ​ക്ക് ​കു​തി​ച്ചു​ ​ചാ​ടി​ ​അ​കാ​ല​ത്തി​ൽ​ ​പൊ​ലി​ഞ്ഞ​ ​ചാ​ഡ് ​വി​ക് ​ബോ​സ്മ​ന് ​ല​ഭി​ച്ച​ ​മി​ക​ച്ച​ ​ന​ട​നു​ള്ള​ ​ഗോ​ൾ​ഡ​ൻ​ ​ഗ്ലോ​ബ് ​പു​ര​സ്‌​കാ​രം​ ​ഏ​റ്റു​വാ​ങ്ങി​ ​പ്രി​യ​പാ​തി​ ​ടൈ​ല​ർ​ ​സി​മോ​ൻ​ ​പ​റ​ഞ്ഞ​ ​വാ​ക്കു​ക​ളാ​ണി​ത്.​ ​ഏ​റെ​ ​വൈ​കാ​രി​ക​മാ​യ​ ​ആ​ ​നി​മി​ഷ​ത്തി​ന് 78-​ ​മ​ത് ​ഗോ​ൾ​ഡ​ൻ​ ​ഗ്ലോ​ബ് ​വേ​ദി​ ​സാ​ക്ഷ്യം​ ​വ​ഹി​ച്ചു.​ ​നെ​റ്റ് ​ഫ്ളി​ക്‌​സി​ൽ​ ​സം​പ്രേ​ക്ഷ​ണം​ ​ചെ​യ്ത​ ​'​മാ​ ​റൈ​നീ​സ് ​ബ്ലാ​ക്ക് ​ബോ​ട്ടം"​എ​ന്ന​ ​സി​നി​മ​യി​ലെ​ ​ക​രു​ത്ത​ൻ​ ​പ്ര​ക​ട​ന​ത്തി​നാ​ണ് ​മി​ക​ച്ച​ ​ന​ട​നു​ള്ള​ ​ഗോ​ൾ​ഡ​ൻ​ ​ഗ്ലോ​ബ് ​പു​ര​സ്‌​കാ​രം​ ​ക​ര​സ്ഥ​മാ​ക്കി​യ​ത്.​മാ​ ​റൈ​നീ​സ് ​ബ്ലാ​ക്ക് ​ബോ​ട്ടി​ൽ​ ​നാ​യി​ക​യാ​യ​ത് ​വി​യോ​ള​ ​ഡേ​വി​സ് ​ആ​യി​രു​ന്നു.​ ​ലീ​വി​ ​ഗ്രീ​ൻ​ ​എ​ന്ന​ ​ക​ഥാ​പ​ത്ര​ത്തെ​യാ​ണ് ​ചാ​ഡ് ​വി​ക് ​സി​നി​മ​യി​ൽ​ ​അ​വ​ത​രി​പ്പി​ച്ച​ത്.​ 2020​ ​ആ​ഗ​സ​ത് 28​ ​നാ​യി​രു​ന്നു​ ​ചാ​ഡ് ​വി​ക് ​സി​നി​മ​യു​ടെ​ ​വെ​ള്ളി​വെ​ളി​ച്ച​ത്തി​ൽ​ ​നി​ന്ന് ​മ​റ​ഞ്ഞ​ത്.
സൗ​ത്ത് ​ക​രോ​ലീ​ന​യി​ലെ​ ​ആ​ൻ​ഡേ​ഴ്സ​ണി​ൽ​ ​ജ​നി​ച്ച​ ​ചാ​ഡ് ​വി​ക് ​ബോ​സ്മ​ൻ​ ​ലോ​ക​സി​നി​മ​യി​ലേ​ക്ക് ​സ്വ​പ്ര​യ​ത്നം​ ​കൊ​ണ്ടാ​ണ് ​ന​ട​ന്നു​ ​ക​യ​റി​യ​ത്.​ ​ന​ട​നാ​യും​ ​നി​ർ​മ്മാ​താ​വാ​യും​ ​ലോ​ക​സി​നി​മ​യി​ൽ​ ​ത​ന്റെ​ ​പേ​ര് ​അ​ട​യാ​ള​പ്പെ​ടു​ത്തി​യ​ത് ​ക​ഠി​ന​പ്ര​യ​ത്ന​ത്തി​ലൂ​ടെ​യാ​ണ്.​ ​ഹോ​ളി​വു​ഡ് ​സി​നി​മാ​ലോ​കം​ ​അ​യാ​ളെ​ ​'​ഇ​ല​ക്ട്രി​ക് ​യം​ഗ് ​ആ​ക്ട​ർ" ​എ​ന്നു​ ​വി​ശേ​ഷി​പ്പി​ച്ചു.​ ​കാ​രോ​ലി​ന്റെ​യും​ ​ലെ​റോ​യ് ​ബോ​സ്മ​ന്റെ​യും​ ​ഏ​ക​ ​മ​ക​നാ​യി​ ​ജ​നി​ച്ച​ ​ചാ​ഡ് വി​ക് ​ത​നി​ക്ക് ​ഒ​രു​ ​സൂ​പ്പ​ർ​ ​പ​വ​ർ​ ​ഉ​ണ്ടെ​ന്ന് ​വി​ശ്വ​സി​ച്ചി​രു​ന്നു.​ ​ന​ഴ്സാ​യ​ ​മാ​താ​വും​ ​ഫാ​ക്ട​റി​ ​ജോ​ലി​ക്കാ​ര​നാ​യ​ ​പി​താ​വും​ ​ മ​ക​നോ​ട് ​സി​നി​മ​ ​ഒ​രി​ക്ക​ലും​ ​എ​ത്തി​പ്പി​ടി​ക്കാ​ൻ​ ​ക​ഴി​യാ​ത്ത​ ​വി​ദൂ​ര​ ​സ്വ​പ്ന​മാ​ണെ​ന്ന് ​പ​റ​ഞ്ഞി​രു​ന്നി​ല്ല.​ ​പ​ക​രം​ ​നി​റ​യെ​ ​സ്വ​പ്നം​ ​കാ​ണാ​ൻ​ ​പ്രേ​രി​പ്പി​ച്ചു.​ ​സ്വ​ന്തം​ ​ജീ​വി​താ​നു​ഭ​വ​ങ്ങ​ൾ​ ​ത​ന്നെ​യാ​ണ് ​ചാ​ഡ് ​വി​കി​നെ​ ​സ്വാ​ഭാ​വി​ക​ ​ന​ട​നാ​കാ​ൻ​ ​പി​ന്തു​ണ​ച്ച​തും.പ​തി​നേ​ഴ് ​വ​ർ​ഷ​ത്തെ​ ​സി​നി​മ​ ​ജീ​വി​ത​ത്തി​ൽ​ ​പ​തി​ന​ഞ്ച് ​സി​നി​മ​ക​ളി​ൽ​ ​അ​ദ്ദേ​ഹം​ ​അ​ഭി​ന​യി​ച്ചു.
മാ​ർ​വ​ലി​ന്റെ​ ​സൂ​പ്പ​ർ​ഹീ​റോ​ ​ക​ഥാ​പാ​ത്ര​മാ​യ​ ​ബ്ലാ​ക്ക് ​പാ​ന്ത​റി​ലെ​ ​നാ​യ​ക​നെ​ന്ന​ ​നി​ല​യി​ലാ​ണ് ​ചാ​ഡ് ​വി​ക് ​ബോ​സ്മാ​ൻ​ ​ഏ​റെ​ ​പ്ര​ശ​സ്ത​നാ​യ​ത്.​ ​ക​റു​ത്ത​ ​വം​ശ​ജ​ൻ​ ​സൂ​പ്പ​ർ​ ​ഹീ​റോ​യാ​യ​തും​ ​ക​റു​ത്ത​ ​വം​ശ​ജ​ൻ​ ​സം​വി​ധാ​നം​ ​ചെ​യ്ത​തു​മാ​യ​ ​ചി​ത്രം​ ​കൂ​ടി​യാ​യി​രു​ന്നു​ 2018​ൽ​ ​പു​റ​ത്തി​റ​ങ്ങി​യ​ ​ബ്ലാ​ക്ക് ​പാ​ന്ത​ർ.​ ​അ​മേ​രി​ക്ക​യി​ൽ​ ​തു​ട​ങ്ങി​ ​ലോ​ക​മെ​ങ്ങും​ ​ബ്ലാ​ക്ക് ​പാ​ന്ത​റെ​ ​ഹൃ​ദ​യ​പൂ​ർ​വം​ ​ഏ​റ്റെ​ടു​ത്തു.​ 91ാ​മ​ത് ​ഓ​സ്‌​കാ​ർ​ ​നോ​മി​നേ​ഷ​നി​ൽ​ ​മി​ക​ച്ച​ ​ചി​ത്ര​ത്തി​ന് ​അ​ട​ക്കം​ ​ഏ​ഴ് ​വി​ഭാ​ഗ​ങ്ങ​ളി​ൽ​ ​ബ്ലാ​ക്ക് ​പാ​ന്ത​റി​ന് ​നോ​മി​നേ​ഷ​ൻ​ ​ല​ഭി​ച്ചി​രു​ന്നു.​മാ​ർ​വെ​ൽ​ ​കോ​മി​ക്സി​ന്റെ​ ​ച​രി​ത്ര​ത്തി​ൽ​ ​ആ​ദ്യ​മാ​യാ​യി​രു​ന്നു​ ​ഒ​രു​ ​സൂ​പ്പ​ർ​ ​ഹീ​റോ​ ​ചി​ത്ര​ത്തി​ന് ​ഓ​സ്‌​കാ​റി​ൽ​ ​ഇ​ത്ര​യ​ധി​കം​ ​സ്വീ​കാ​ര്യ​ത​ ​ല​ഭി​ച്ച​ത്.21​ ​ബ്രി​ഡ്ജ​സ്,​ ​അ​വ​ഞ്ചേ​ഴ്സ് ​ഇ​ൻ​ഫി​നി​റ്റി​ ​വാ​ർ,​ ​മാ​ർ​ഷാ​ൽ,​ ​അ​വ​ഞ്ചേ​ഴ്സ് ​എ​ൻ​ഡ് ​ഗെ​യിം,​മെ​സേ​ജ് ​ഫ്രം​ ​ദ​ ​കി​ങ് ​എ​ന്നി​വ​യാ​ണ് ​ചാ​ഡ് ​വി​ക് ​ബോ​സ്മാ​ന്റെ​ ​മ​റ്റ് ​പ്ര​ധാ​ന​ ​സി​നി​മ​ക​ൾ.​മാ​ർ​വ​ൽ​ ​സി​നി​മ​യി​ൽ​ ​ആ​ഫ്രി​ക്ക​ൻ​ ​പ​ശ്ചാ​ത്ത​ല​മു​ള്ള​ ​ആ​ദ്യ​ ​സൂ​പ്പ​ർ​ ​ഹീ​റോ​യാ​യി​രു​ന്നു​ ​ബ്ലാ​ക്ക് ​പാ​ന്ത​ർ.

ട്രി​പ്പി​ൾ​ ​ക്രൗ​ൺ​ ​ഒ​ഫ് ആ​ക്ടിം​ഗ്
മാ​ ​റൈ​നീ​സ് ​ബ്ലാ​ക്ക് ​ബോ​ട്ടത്തി​ൽ ​നാ​യി​കയായാണ് വി​യോ​ള​ ​ഡേ​വി​സ് വേ​ഷ​മി​ട്ട​ത്.​ ​അ​മേ​രി​ക്ക​ൻ​ ​ന​ടി​യും​ ​നി​ർ​മാ​താ​വു​മാ​യ​ ​വി​യോ​ള​ ​മൂ​ന്ന് ​അ​ക്കാ​ഡ​മി​ ​അ​വാ​ർ​ഡു​ക​ൾ​ക്ക് ​നാ​മ​നി​ർ​ദേ​ശം​ ​ചെ​യ്യു​ക​യും​ ​അ​തി​ൽ​ ​ഒ​ന്ന് ​ക​ര​സ്ഥ​മാ​ക്കു​ക​യും​ ​ചെ​യ്ത​ ​ആ​ദ്യ​ ​ക​റു​ത്ത​വ​ർ​ഗ​ക്കാ​രി​യാ​യ​ ​വ​നി​ത​യാ​ണ്.​ ​ക​റു​ത്ത​ ​വ​ർ​ഗ​ക്കാ​രി​ൽ​ ​ട്രി​പ്പി​ൾ​ ​ക്രൗ​ൺ​ ​ഒ​ഫ് ​ആ​ക്ടിം​ഗ് ​ബ​ഹു​മ​തി​ ​നേ​ടി​യ​ ​ആ​ദ്യ​ ​ക​റു​ത്ത​ ​വ​ർ​ഗ​ക്കാ​രി​യാ​യ​ ​വ​നി​ത​യും​ ​വി​യോ​ള​ ​ഡേ​വി​സാ​ണ്.​അ​ക്കാ​ഡ​മി​ ​അ​വാ​ർ​ഡ്,​ ​എ​മ്മി​ ​അ​വാ​ർ​ഡ്,​ ​ടോ​ണി​ ​അ​വാ​ർ​ഡ് ​എ​ന്നി​വ​ ​ഒ​രു​മി​ച്ചു​ ​നേ​ടു​ന്ന​വ​ർ​ക്ക് ​അ​മേ​രി​ക്ക​യി​ൽ​ ​പ​റ​യു​ന്ന​ ​പേ​രാ​ണ് ​ട്രി​പ്പി​ൾ​ ​ക്രൗ​ൺ ഒഫ് ​ആ​ക്ടിം​ഗ്.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: CHADVICK
KERALA KAUMUDI EPAPER
TRENDING IN CINEMA
VIDEOS
PHOTO GALLERY
TRENDING IN CINEMA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.