SignIn
Kerala Kaumudi Online
Saturday, 10 April 2021 7.50 PM IST

പ്രിയൻ ഓട്ടത്തിലാണ്,​ പ്രധാന വേഷത്തിൽ ഷറഫുദ്ദീനും നൈല ഉഷയും

nyla

കെയർ ഓഫ് സൈറബാനുവിനുശേഷം ആന്റണി സോണി സംവിധാനം ചെയ്യുന്ന പ്രിയൻ ഓട്ടത്തിലാണ് എന്ന ചിത്രത്തിൽ ഷറഫുദ്ദീനും നൈല ഉഷയും പ്രധാന വേഷത്തിൽ എത്തുന്നു. വ്യു സിനിമാസിന്റെ ബാനറിൽ സന്തോഷ് ത്രിവിക്രമൻ നിർമിക്കുന്ന ചിത്രത്തിന് അഭയകുമാറും അനിൽ കുര്യനും ചേർന്നാണ് രചന. പി. എം ഉണ്ണിക്കൃഷ്ണനാണ് ഛായാഗ്രഹകൻ. അതേസമയം നിരവധി ചിത്രങ്ങളാണ് ഷറഫുദ്ദീനെ കാത്തിരിക്കുന്നത്. ആഷിഖ് അബു സംവിധാനം ചെയ്യുന്ന നാരദനിലാണ് ഇപ്പോൾ അഭിനയിക്കുന്നത്.അന്ന ബെന്നാണ് നായിക. ആർക്കറിയാം എന്ന ചിത്രം റിലീസിന് ഒരുങ്ങുന്നു. ഈ ചിത്രത്തിൽ ബിജു മേനോനും പാർവതി തിരുവോത്തുമാണ് മറ്റു താരങ്ങൾ. റിമ കലിംഗലിന്റെ നായകനായി എത്തുന്ന ഹാഗറാണ് ഷറഫുദ്ദീന്റെ മറ്റൊരു ചിത്രം. ജോഷി സംവിധാനം ചെയ്യുന്ന സുരേഷ് ഗോപി ചിത്രം പാപ്പനിലും നൈല ഉഷ അഭിനയിക്കുന്നുണ്ട്.പൊറിഞ്ചു മറിയം ജോസാണ് ഒടുവിൽ തിയേറ്ററിൽ എത്തിയ ചിത്രം.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: NAILA
KERALA KAUMUDI EPAPER
TRENDING IN CINEMA
VIDEOS
PHOTO GALLERY
TRENDING IN CINEMA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.