ബംഗലൂരു: വിജയ് ഹസാരെ ട്രോഫി ഏകദിന ടൂർണമെന്റിൽ കേരളം ക്വാർട്ടർ പ്രവേശനം ഉറപ്പിച്ചു. അഞ്ച് എലൈറ്റ് ഗ്രൂപ്പുകളിലെ ഒന്നാം സ്ഥാനക്കാരായി ഗുജറാത്തും ആന്ധ്രപ്രദേശും കർണാടകയും മുംബയും സൗരാഷ്ട്രയും ക്വാർട്ടറിലെത്തിയപ്പോൾ മികച്ച രണ്ടാം സ്ഥാനക്കാരായാണ് കേരളവും ഉത്തർപ്രദേശും ക്വാർട്ടർ ബർത്തുറപ്പിച്ചത്.
ഗുജറാത്തിനെതിരെ ഇന്നലെ ബറോഡ തോറ്റതും രാജസ്ഥാനെതിരെ ഡൽഹിക്ക് മികച്ച റൺറേറ്റിൽ ജയിക്കാൻ കഴിയാത്തതുമാണ് കേരളത്തിന് തുണയായത്. രാജസ്ഥാൻ ഉയർത്തിയ 295 റൺസ് വിജയലക്ഷ്യം മറികടക്കാൻ ഡൽഹിക്ക് 44.4 ഓവർ എടുക്കേണ്ടിവന്നത് നെറ്റ് റൺറേറ്റിൽ കേരളത്തിന് അനുകൂലമായി.
ക്വാർട്ടറിലെ അവസാന സ്ഥാനത്തിനായി പ്ലേറ്റ് ഗ്രൂപ്പിൽ ഒന്നാമതെത്തിയ ഉത്തരാഖണ്ഡുമായി ഡൽഹി ഏറ്റുമുട്ടും.