വെഞ്ഞാറമൂട്: നിരോധിത പുകയില ഉല്പന്നങ്ങൾ കച്ചവടം നടത്തിയിരുന്നവർ അറസ്റ്റിൽ. നെല്ലനാട് മക്കാംകോണം ഉത്രാടത്തിൽ ബൈജു കുമാർ (44), കോലിയക്കോട് ആലിയാട് വാവുകോണം അരുൺ ജി നായർ (31) എന്നിവരെയാണ് വെഞ്ഞാറമൂട് പൊലീസ് അറസ്റ്റ് ചെയ്തത്.പ്രായ പുർത്തിയാകാത്ത വിദ്യാർത്ഥികളെയും, സ്കൂൾ കുട്ടികളെയും ലക്ഷ്യമാക്കി വെഞ്ഞാറമൂട് കെ.എസ്.ആർ.ടി.സി ഡിപ്പോയ്ക്ക് സമീപം പ്രതികൾ കട നടത്തി വരികയായിരുന്നു.പൊലീസിന് കിട്ടിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ വെഞ്ഞാറമൂട് എസ്.ഐ സുജിത് ജി നായരുടെ നേതൃത്വത്തിലുള്ള പൊലിസ് സംഘം കട പരിശോധിച്ചപ്പോൾ ചാക്കു കണക്കിന് ലഹരി പദാർത്ഥങ്ങൾ കണ്ടെത്തുകയായിരുന്നു. ചോദ്യം ചെയ്യലിൽ സ്കൂൾ കുട്ടികളെ ലക്ഷ്യമാക്കി ,അമിതലാഭം ഉണ്ടാക്കാൻ ലഹരി പദാർത്ഥങ്ങൾ വില്പനയ്ക്കെത്തിക്കുകയായിരുന്നന്ന് പ്രതികൾ സമ്മതിച്ചു.