തിരുവനന്തപുരം; സെൻട്രൽ സ്റ്റേഡിയത്തിൽ വെച്ച് നടന്ന 25 മാത് സംസ്ഥാന സീനിയർ സോഫ്റ്റ് ബോൾ ചാമ്പ്യൻഷിപ്പിൽ പുരുഷ വിഭാഗത്തിൽ മലപ്പുറവും, വനിതാ വിഭാഗത്തിൽ എറണാകുളവും ജേതാക്കളായി . ഫൈനൽ ലീഗ് മത്സരങ്ങളിൽ മുഴുവൻ മത്സരങ്ങളും ജയിച്ചാണ്
ഇരു ടീമുകളും ജേതാക്കളായത്. കൊവിഡ് പശ്ചാത്തലത്തിൽ നാല് സോണുകളിൽ വെച്ച് നടന്ന മത്സരങ്ങളിൽ വിജയിച്ച ടീമുകളായ പുരുഷ വിഭാഗത്തിൽ കോഴിക്കോട്, പത്തനംതിട്ട, മലപ്പുറം, ആലപ്പുഴ, ടീമുകളും, വനിതാ വിഭാഗത്തിൽ കോഴിക്കോട്, എറണാകുളം, മലപ്പുറം, തിരുവനന്തപുരം ടീമുകളുമാണ് ഏറ്റുമുട്ടിയത്