ന്യൂഡൽഹി : പ്രൊഫഷണൽ ബോക്സിംഗ് റിംഗിലെ ഇന്ത്യൻ കരുത്ത് വിജേന്ദർ കുമാറിന്റെ അടുത്ത ബൗട്ട് ഗോവയിൽ വച്ചായിരിക്കും. പ്രശസ്ത ക്രൂയിസ് ഷിപ്പായ മജെസ്റ്റിക് പ്രൈഡിലാണ് മത്സരം നടക്കുക.എതിരാളിയെ പ്രഖ്യാപിച്ചിട്ടില്ല.2019 നവംബറിന് ശേഷമുള്ള വിജേന്ദറിന്റെ ആദ്യ മത്സരമായിരിക്കും ഇത്. ഡബ്ളിയു.ബി.ഒ ഓറിയന്റൽ ചാമ്പ്യനും ഏഷ്യാ പസഫിക് സൂപ്പർ മിഡിൽവെയ്റ്റ് ചാമ്പ്യനുമാണ് വിജേന്ദർ. ഒളിമ്പിക് വെങ്കലമെഡൽ ജേതാവായ വിജേന്ദർ പ്രൊഫഷണൽ റിംഗിലെത്തിയശേഷമുള്ള 12 മത്സരങ്ങളിലും വിജയിച്ചിരുന്നു.