SignIn
Kerala Kaumudi Online
Tuesday, 13 April 2021 12.25 AM IST

'കേന്ദ്രം കൊടുക്കുന്നതല്ലേ കിറ്റ്? നത്തിംഗ് ഡൂയിങ്ങ്... സെൻട്രൽ ഗവണ്മെന്റ് കൊടുക്കുന്നതാണ് സാധനം'; ബിജെപി അനുകൂല വാദവുമായി കോൺഗ്രസ് എംപി കെ സുധാകരൻ

k-sudhakaran

സംസ്ഥാനത്ത് ഭക്ഷ്യകിറ്റ് നൽകുന്നത് കേന്ദ്ര സർക്കാരാണെന്ന ബിജെപി അനുകൂല വാദവുമായി കോൺഗ്രസ് എംപി കെ സുധാകരൻ. സ്വകാര്യ ചാനലിന് അനുവദിച്ച അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. കേന്ദ്ര സർക്കാർ നൽകുന്നത് തമിഴ്‌നാട്ടിൽ നിന്നും സഞ്ചി വാങ്ങിച്ച് അതിലിട്ട ശേഷം സംസ്ഥാന സർക്കാർ അത് വീടുകളിലിലെത്തിക്കുകയാണ് ചെയുന്നതെന്നാണ് കെ സുധാകരന്റെ വാദം.

'കേന്ദ്രം കൊടുക്കുന്നതല്ലേ കിറ്റ്?... നത്തിംഗ് ഡൂയിങ്ങ്... ഇത് സെൻട്രൽ ഗവണ്മെന്റ് കൊടുക്കുന്നതാണ് സാധനം... സെൻട്രൽ ഗവണ്മെന്റ് കൊടുക്കുന്ന സാധനം തമിഴ്നാടിൽ നിന്ന് സഞ്ചി വാങ്ങി, ആ സഞ്ചിയിലിട്ട്, വീട്ടിൽ കൊണ്ട് കൊടുക്കുന്നതാണ് കിറ്റ്. ആ സഞ്ചി വാങ്ങിയതിലും അഞ്ച് കോടി കമ്മീഷൻ വാങ്ങിയ പാർട്ടിയാന്ന് ഇടതുപക്ഷ ഗവണ്മെന്റ്'-കെ സുധാകരന്റെ വാക്കുകൾ ഇങ്ങനെ.

ക്ഷേമപെൻഷൻ സംസ്ഥാന സർക്കാർ കൊടുത്തുവെന്നത് സത്യമാണെന്നും എന്നാൽ മറ്റൊന്നും അവർ കൊടുത്തിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ തോൽക്കുകയാണെങ്കിൽ കോൺഗ്രസിലെ ഒരു പ്രബല വിഭാഗം ബിജെപിയിലേക്ക് പോകുമെന്നും അത് സ്വാഭാവികമാണെന്നും കെ സുധാകരൻ ഇതേ അഭിമുഖത്തിൽ പറഞ്ഞിരുന്നു.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: SUDHAKARAN, CONGRESS, BJP, PENSION KIT, KERALA, CM PINARAYI VIJAYAN, INDIA, K SUDHAKARAN
KERALA KAUMUDI EPAPER
TRENDING IN സഭയിലോട്ട്
VIDEOS
PHOTO GALLERY
TRENDING IN സഭയിലോട്ട്
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.