ന്യൂഡൽഹി : ടൂൾകിറ്റ് കേസിൽ നികിത ജേക്കബ് ഡൽഹി പട്ട്യാല ഹൗസ് കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ സമർപ്പിച്ചു. നാളെ ജാമ്യാപേക്ഷ കോടതി പരിഗണിക്കും. അഡീഷണൽ സെഷൻസ് ജഡ്ജി ധർമ്മേന്ദർ റാണയാണ് ഹർജി കേൾക്കുക. നിലവിൽ ബോംബെ ഹൈക്കോടതിയിൽ നിന്ന് ലഭിച്ച 21 ദിവസത്തെ ട്രാൻസിറ്റ് ജാമ്യത്തിലാണ് നികിത. കേസിന്റെ ഭാഗമായി കഴിഞ്ഞ ആഴ്ച നികിത ജേക്കബിനെ ഡൽഹി പൊലീസിന്റെ സൈബർ സെൽ ചോദ്യംചെയ്തിരുന്നു. അതേസമയം, കഴിഞ്ഞ മാസം 23ന് ടൂൾ കിറ്റ് കേസിൽ ആക്ടിവിസ്റ്റ് ദിഷ രവിക്ക് ജാമ്യം അനുവദിച്ചിരുന്നു.
.