കേരള സർവകലാശാലയോട് അഫിലിയേറ്റ് ചെയ്തിട്ടുള്ള ആർട്സ് ആൻഡ് സയൻസ് കോളേജുകളിലെ ബിരുദാനന്തര ബിരുദ കോഴ്സുകളിലെ ഒഴിവുള്ള കമ്മ്യൂണിറ്റി ക്വാട്ട/ സ്പോർട്സ് ക്വാട്ട സീറ്റുകളിലേക്ക് പ്രവേശനത്തിന് ആവശ്യമായ എല്ലാ രേഖകളുമായി 4 ന് രാവിലെ 10 മണിക്ക് മുൻപായി അതത് കോളേജുകളിൽ റിപ്പോർട്ട് ചെയ്യണം. കഴിഞ്ഞ കമ്മ്യൂണിറ്റി ക്വോട്ട / സ്പോർട്സ് ക്വോട്ട കൗൺസിലിംഗ് സമയത്തു റിപ്പോർട്ട് ചെയ്ത് സീറ്റ് ലഭിക്കാത്തവർക്ക് മുൻഗണന. കമ്മ്യൂണിറ്റി/ സ്പോർട്സ് ക്വോട്ടകളിലെ ഒഴിവുള്ള സീറ്റുകളുടെ വിവരങ്ങൾ http://admissions.keralauniversity.ac.in ൽ പ്രസിദ്ധീകരിക്കും.
പരീക്ഷാഫലം
ഒന്ന്, മൂന്ന് സെമസ്റ്റർ ബി.ഡെസ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും അപേക്ഷിക്കാനുള്ള അവസാന തീയതി 31.
നാലാം സെമസ്റ്റർ ത്രിവത്സര യൂണിറ്ററി എൽ എൽ.ബി പരീക്ഷകളുടെ (റഗുലർ, സപ്ലിമെന്ററി, മേഴ്സി ചാൻസ്-2012 അഡ്മിഷൻ) ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷമപരിശോധനയ്ക്കും ഓൺലൈനായി അപേക്ഷിക്കുവാനുള്ള അവസാന തീയതി 15.
ടൈംടേബിൾ
19 മുതൽ ആരംഭിക്കുന്ന മൂന്നും നാലും സെമസ്റ്റർ ബി.എസ് സി കമ്പ്യൂട്ടർ സയൻസ്/ബി.സി.എ (വിദൂര വിദ്യാഭ്യാസ വിഭാഗം-2018 അഡ്മിഷൻ റഗുലർ, 2017 അഡ്മിഷൻ ഇംപ്രൂവ്മെന്റ്/സപ്ലിമെന്റെറി) പരീക്ഷകളുടെ വിശദമായ ടൈംടേബിൾ വെബ്സൈറ്റിൽ.
പരീക്ഷാഫീസ്
24 ന് ആരംഭിക്കുന്ന നാലാം വർഷ ബി.എഫ്.എ പരീക്ഷകൾക്ക് പിഴകൂടാതെ 4 വരെയും 150 രൂപ പിഴയോടെ 8 വരെയും 400 രൂപ പിഴയോടെ 10 വരെയും അപേക്ഷിക്കാം.
ആറാം സെമസ്റ്റർ ബി.എ.ഓണേഴ്സ് ഡിഗ്രി പ്രോഗ്രാം ഇൻ ഇംഗ്ലീഷ് ലാൻഗ്വേജ് ആൻഡ് ലിറ്ററേച്ചർ (2018 അഡ്മിഷൻ-റഗുലർ/2016-2017 അഡ്മിഷൻ-സപ്ലിമെന്ററി) ഡിഗ്രി പരീക്ഷാ വിജ്ഞാപനം പ്രസിദ്ധീകരിച്ചു. പിഴയില്ലാതെ 5 വരെയും 150 രൂപ പിഴയോടെ 9 വരെയും 400 രൂപ പിഴയോടെ 12 വരെയും അപേക്ഷിക്കാം.
വൺടൈം സെഷണൽ ഇംപ്രൂവ്മെന്റ്
ബി.ടെക് വൺടൈം സെഷണൽ ഇംപ്രൂവ്മെന്റ് 2013 സ്കീമിൽ ഇതുവരെ അപേക്ഷിക്കാൻ കഴിയാതിരുന്ന 2013,2014 അഡ്മിഷൻ വിദ്യാർത്ഥികൾക്ക് 1050 രൂപ പിഴയോടെ 15 വരെ അപേക്ഷിക്കാം.