SignIn
Kerala Kaumudi Online
Monday, 19 April 2021 12.06 AM IST

'ഉറപ്പാണ് എൽ.ഡി.എഫ് ' മുദ്രാവാക്യവുമായി ജോസ് കെ.മാണിയുടെ ജനകീയം പദയാത്ര

തലനാട്: മീനച്ചിൽ താലൂക്കിലെ തലനാട് മലയോര പഞ്ചായത്തിൽ എൽ.ഡി.എഫിന്റെ തിരഞ്ഞെടുപ്പ് പ്രചാരണ മുദ്രാവാക്യം 'ഉറപ്പാണ് എൽ.ഡി.എഫ് 'സന്ദേശവുമായി ജോസ്.കെ.മാണിയുടെ ജനകീയം വികസന പദയാത്രയും കോർണർ യോഗങ്ങളും നടന്നു. തലനാട്ടിലെത്തിയ ജാഥാ ക്യാപ്റ്റൻ ജോസ്.കെ മണിയെ പഞ്ചായത്ത് പ്രസിഡന്റ് രജനി സുധാകരന്റെ നേതൃത്വത്തിൽ ജനപ്രതിനിധികൾ ചേർന്ന് സ്വീകരിച്ചു.

മേസ്തിരിപ്പടി, ചാമപ്പാറ, വെള്ളാനി, മേലടുക്കം, ഇലവുംപാറ എന്നിവിടങ്ങളിൽ കോർണർ യോഗങ്ങൾ നടന്നു.
കോർണർ യോഗം പി.എസ്.ബാബു ഉദ്ഘാടനം ചെയ്തു. രാജേന്ദ്രപ്രസാദ് അദ്ധ്യക്ഷത വഹിച്ചു.വൈകുന്നേരം പഞ്ചായത്ത് ഓഫീസ് ജംഗ്ഷനിൽ നിന്നും ബാലവാടിയിലേക്ക് പദയാത്ര നടത്തി .റോബിൻ തോമസ്, സോളി ഷാജി, വത്സമ്മ ഗോപിനാഥൻ, ഷാമില, സോളി ബിനേഷ്, ആശാ റിജു, രാഗിണി ശിവരാമൻ, ഷെമീല ഹനീഫ എന്നിവർ നേതൃത്വം നൽകി. സമാപന സമ്മേളനം കുര്യാക്കോസ് ജോസഫ് ഉദ്ഘാടനം ചെയ്തു. എം.ജി.ശേഖരൻ അദ്ധ്യക്ഷത വഹിച്ചു.പ്രൊഫ.ലോപ്പസ് മാത്യു, ബെന്നി മൈലാടൂർ, ജോസ് കുറ്റിയാനിമറ്റം, പീറ്റർ പന്തലാനി, ഫിലിപ്പ് കുഴികുളം, ബേബി ഉഴുത്തുവാൻ, ജോണി ആലാനി, വൈ.എ.സലിം അഡ്വ.തോമസ് മാത്യു എന്നിവർ പ്രസംഗിച്ചു.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: LOCAL NEWS, KOTTAYAM, JOSE K MANI
KERALA KAUMUDI EPAPER
TRENDING IN LOCAL
VIDEOS
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.