കിൻഷസ: കിഴക്കൻ ഡെമോക്രാറ്റിക് റിപ്പബ്ലിക്ക് ഒഫ് കോംഗോയിൽ (ഡിആർസി) കഴിഞ്ഞദിവസം രാത്രിയിൽ നടന്ന ആക്രമണത്തിൻ 10 പ്രദേശവാസികൾ കൊല്ലപ്പെട്ടതായി സൈന്യം അറിയിച്ചു. സായുദ്ധ പോരാളികളായ അലൈഡ് ഡെമോക്രാറ്റിക് ഫോഴ്സാണ് (എഡിഎഫ്) ആക്രമണം നടത്തിയതെന്നും സൈന്യം വ്യക്തമാക്കി. വടക്കുകിഴക്കൻ ഇറ്റൂരി പ്രവിശ്യയിലെ ബോയോ ഗ്രാമത്തിൽ എട്ട് പേരുടെ തലഅറുത്തുകൊലപ്പെടുത്തിയെന്നും കൈനാമ ഗ്രാമത്തിലെ രണ്ടുപേരെ വെടിവെച്ചുകൊന്നെന്നും നിരവധി വീടുകൾ അഗ്നിക്കിരയാക്കിയെന്നും സൈനിക വ്യക്താവ് ലഫ്റ്റനന്റ് ജൂൾസ് എൻഗോംഗാ പറഞ്ഞു. സൈന്യം അക്രമികളെ പിൻതുടരുന്നുണ്ടെന്നും ഇവരെ ഉടൻ പിടികൂടുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു..