SignIn
Kerala Kaumudi Online
Sunday, 11 April 2021 7.47 AM IST

ജനങ്ങളുടെ ബുദ്ധിമുട്ടുകൾ മനസിലാക്കി കേന്ദ്ര സർക്കാർ, ഇന്ധന വില വർദ്ധനവ് തടയാൻ നിർണായക നീക്കം, എക്‌സൈസ് നികുതി വെട്ടിക്കുറച്ചേക്കും

petrol-diesel

ന്യൂഡൽഹി: ഇന്ധനവില വർദ്ധനവ് തടയാൻ എക്‌സൈസ് നികുതി വെട്ടിക്കുറയ്ക്കാൻ കേന്ദ്ര സർക്കാർ ആലോചിക്കുന്നതായി റിപ്പോർട്ട്. രാജ്യത്ത് ഇന്ധന വില കുതിച്ചുയരുകയാണ്. ഈ സാഹചര്യത്തിലാണ് കേന്ദ്ര സർക്കാരിന്റെ തീരുമാനമെന്ന് വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്യുന്നു.

കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ അന്താരാഷ്ട്ര വിപണിയിൽ എണ്ണവിലയിൽ കുറവുണ്ടായിരുന്നു. എന്നാൽ കൊവിഡ് വ്യാപനത്തെത്തുടർന്നുണ്ടായ സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ ഇന്ത്യയിൽ ആ കാലയളവിൽ എക്‌സൈസ് നികുതി കൂട്ടിയിരുന്നു.എക്‌സൈസ് നികുതി കൂട്ടിയതുമൂലം അന്താരാഷ്ട്ര വിപണിയിൽ എണ്ണ വില കുറയുന്നതിന്റെ ഗുണം സാധാരാണക്കാരായ ജനങ്ങൾക്ക് ലഭിക്കുന്നില്ലെന്ന് വിദഗദ്ധർ അഭിപ്രായപ്പെട്ടിരുന്നു.

ഇപ്പോൾ അന്താരാഷ്ട്ര വിപണിയിൽ എണ്ണ വില കൂടുകയാണ്.ഇതിന് ആനുപാതികമായ എക്‌സൈസ് നികുതിയും ഉയരുകയാണ്. ഇത് സാധാരണക്കാർക്ക് ഇരുട്ടടിയാകുകയാണ്. ഈ സാഹചര്യത്തിൽ കേന്ദ്ര ധനകാര്യ മന്ത്രാലയം പൊതുമേഖലാ എണ്ണക്കമ്പനികൾ, ചില സംസ്ഥാന സർക്കാരുകൾ എന്നിവരുമായി നടത്തിയെന്നാണ് റിപ്പോർട്ടുകൾ.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: NEWS 360, NATIONAL, NATIONAL NEWS, PETROL, DIESEL, CENTRAL GOVERNMENT
KERALA KAUMUDI EPAPER
TRENDING IN NEWS 360
VIDEOS
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.