SignIn
Kerala Kaumudi Online
Thursday, 22 April 2021 9.44 PM IST

പാനൂരിൽ സദാചാര ഗുണ്ടായിസം; സഹപാഠിയായ പെൺകുട്ടിക്കൊപ്പം നടന്നതിന് പതിനഞ്ചുകാരന് ക്രൂര മർദ്ദനം

panoor

കണ്ണൂർ: പാനൂരിൽ ഓട്ടോ ഡ്രൈവറുടെ സദാചാര ഗുണ്ടായിസം. സഹപാഠിയായ പെൺകുട്ടിക്കൊപ്പം നടന്നുപോയെന്ന് ആരോപിച്ച് സ്‌കൂൾ വിദ്യാർത്ഥിയെ ക്രൂരമായി മർദ്ദിക്കുന്ന സി സി ടി വി ദൃശ്യങ്ങളാണ് പുറത്തായത്. പാനൂർ മുത്താറിപീടികയിലെ ഓട്ടോ ഡ്രൈവർ ജിനീഷാണ് മൊകേരി രാജീവ് ഗാന്ധി ഹയർസെക്കൻഡറി സ്‌കൂളിലെ പത്താംക്ലാസ് വിദ്യാർത്ഥിയെ നടുറോഡിലിട്ട് മർദിച്ചത്. സംഭവത്തിന്റെ സി സി ടി വി ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.

തിങ്കളാഴ്‌ച ഉച്ചയോടെ മുത്താറിപീടികയിലെ ഓട്ടോ സ്റ്റാൻഡിന് സമീപമായിരുന്നു സംഭവം. പത്താം ക്ലാസ് മോഡൽ പരീക്ഷ കഴിഞ്ഞുവരികയായിരുന്ന വിദ്യാർത്ഥിയെ ജിനീഷ് തടഞ്ഞുനിർത്തി മർദിക്കുകയായിരുന്നു. ആദ്യം വിദ്യാർത്ഥിയുടെ മുഖത്തടിച്ച ഇയാൾ പിന്നീട് നിരന്തരം അടിക്കുകയായിരുന്നു.

സംഭവം വിവാദമായതോടെ വിദ്യാർത്ഥിയെ ആളുമാറി മർദ്ദിച്ചെന്നാണ് ഓട്ടോ ഡ്രൈവർ പിന്നീട് പറഞ്ഞത്. സംഭവത്തിൽ വിദ്യാർത്ഥിയുടെ കുടുംബം പാനൂർ പൊലീസിൽ പരാതി നൽകിയെങ്കിലും കേസ് ഒത്തുതീർപ്പാക്കാൻ ശ്രമിച്ചതായാണ് ആരോപണം. എന്തുവന്നാലും പരാതിയിൽ നിന്ന് പിന്മാറില്ലെന്നാണ് കുടുംബത്തിന്റെ നിലപാട്.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: CASE DIARY, PANOOR CASE, AUTO DRIVER
KERALA KAUMUDI EPAPER
TRENDING IN CASE DIARY
VIDEOS
PHOTO GALLERY
TRENDING IN CASE DIARY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.