SignIn
Kerala Kaumudi Online
Friday, 16 April 2021 2.15 PM IST

'മുകേഷിനെക്കൊണ്ട് പാർട്ടിക്ക് ഒരു ഗുണവുമുണ്ടായില്ല, മേഴ്സിക്കുട്ടിയമ്മയ്ക്ക് ജാഗ്രതക്കുറവ്'; വിമർശനവുമായി സിപിഎം ജില്ലാ സെക്രട്ടേറിയറ്റ്

mukesh

കൊല്ലം: മുകേഷ് എംഎൽഎയ്ക്കും മന്ത്രി മേഴ്സിക്കുട്ടിയമ്മയ്ക്കും കൊല്ലം സിപിഎം ജില്ലാ സെക്രട്ടേറിയറ്റിൽ വിമർശനം. ആഴക്കടൽ മത്സ്യബന്ധനവുമായി ബന്ധപ്പെട്ട വിവാദങ്ങൾക്കിടയായ വിഷയങ്ങളിൽ ഫിഷറീസ് വകുപ്പ് മന്ത്രി ജെ മേഴ്സിക്കുട്ടിയമ്മയ്ക്ക് ജാഗ്രതക്കുറവ് സംഭവിച്ചുവെന്നും മുകേഷിനെക്കൊണ്ട് പാർട്ടിക്ക് ഒരു ഗുണവുമുണ്ടായില്ല എന്നുമാണ് ജില്ലാ സെക്രട്ടേറിയറ്റിൽ വിമർശനം വന്നത്.

കൊല്ലം നിയമസഭാ മണ്ഡലത്തിലെ മുൻ എംഎൽഎയായ പികെ ഗുരുദാസനാണ് മുകേഷിനെതിരെ വിമർശനമുയർത്തിയത്. പാർട്ടി സംസ്ഥാന കമ്മിറ്റി അംഗമായ എ വരദരാജൻ മുകേഷിനെതിരായ വിമർശനത്തെ അംഗീകരിച്ചു. മന്ത്രി മേഴ്സിക്കുട്ടിയമ്മയും കൊല്ലം എംഎൽഎയ്ക്കെതിരെ സമാന നിലപാടാണ് സ്വീകരിച്ചത്. എന്നിരുന്നാലും വരുന്ന തിരഞ്ഞെടുപ്പിൽ കൊല്ലത്ത് വീണ്ടും മുകേഷ് തന്നെ മത്സരിക്കട്ടെ എന്നും പാർട്ടി ജില്ലാ സെക്രട്ടേറിയറ്റ് തീരുമാനിച്ചു.

വർഷങ്ങളായി പൊതുരംഗത്ത് പ്രവർത്തനപരിചയമുള്ള മന്ത്രി മേഴ്സിക്കുട്ടിയമ്മയ്ക്ക് ആഴക്കടൽ മത്സ്യബന്ധന വിവാദങ്ങളുമായി ബന്ധപ്പെട്ട് ജാഗ്രതക്കുറവുണ്ടാവാൻ പാടില്ലായിരുന്നു എന്നും സെക്രട്ടേറിയറ്റിൽ വിമർശനം വന്നു. തിരഞ്ഞെടുപ്പിൽ കുണ്ടറ മണ്ഡലത്തിലേക്കാണ് പാർട്ടി മേഴ്സിക്കുട്ടിയമ്മയെ പരിഗണിക്കുന്നത്. ഒപ്പം പാർട്ടി ഏരിയാ സെക്രട്ടറി എസ്എൽ സജികുമാറും ജില്ലാ സെക്രട്ടേറിയറ്റ് അംഗം എസ് ജയമോഹൻ എന്നിവരും പരിഗണിക്കപ്പെടുന്നുണ്ട്.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: MUKESH MLA, KERALA, KOLLAM, INDIA, J MERCYKUTTY AMMA, ASSEMBLY ELECTIONS, CPM
KERALA KAUMUDI EPAPER
TRENDING IN സഭയിലോട്ട്
VIDEOS
PHOTO GALLERY
TRENDING IN സഭയിലോട്ട്
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.