SignIn
Kerala Kaumudi Online
Thursday, 22 April 2021 9.43 PM IST

കോൺഗ്രസ് നേതാക്കളുടെ കൂട്ട പിന്മാറ്റമോ? മത്സരിക്കാനില്ലെന്ന് മുല്ലപ്പള്ളിയും സുധീരനും കെ മുരളീധരനും ഉൾപ്പെടെയുള്ള നേതാക്കൾ, മുന്നണിയുടെ വിജയമാണ് ലക്ഷ്യമെന്ന് മുല്ലപ്പളി

congress-candidates

കൊച്ചി: ഉടൻ നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ തങ്ങൾ മത്സരിക്കാനില്ലെന്ന് പ്രധാനപ്പെട്ട കോൺഗ്രസ് നേതാക്കളായ മുല്ലപ്പള്ളി രാമചന്ദ്രനും കെ മുരളീധരനും വി എം സുധീരനും ഉൾപ്പെടെയുള്ളവർ. പി ജെ കുര്യനും മത്സരിക്കില്ലെന്ന് വിവരമുണ്ട്. മുന്നണിയെ അധികാരത്തിലെത്തിക്കുകയാണ് ലക്ഷ്യമെന്ന് കോൺഗ്രസ് തിരഞ്ഞെടുപ്പ് സമിതി യോഗത്തിൽ കെപിസിസി അദ്ധ്യക്ഷൻ കൂടിയായ മുല്ലപ്പള്ളി രാമചന്ദ്രൻ വ്യക്തമാക്കി.

വയനാട്ടിലോ കണ്ണൂരിലോ മുല്ലപ്പള്ളി മത്സരിക്കുമെന്ന് നേരത്തെ വാർത്തകളുണ്ടായിരുന്നു. ഇങ്ങനെ സംഭവിച്ചാൽ കെപിസിസി അദ്ധ്യക്ഷൻ പദവിയിലേക്ക് കോൺഗ്രസിന്റെ കണ്ണൂർ എംപി കെ സുധാകരൻ എത്തുമെന്നും അഭ്യൂഹങ്ങൾ പ്രചരിച്ചിരുന്നു.

മുല്ലപ്പള്ളി മത്സരിക്കില്ല എന്ന് വ്യക്തമായതോടെ ഇത്തരം അഭ്യൂഹങ്ങൾക്ക് തിരശീല വീണിരിക്കുകയാണ്. തന്നെ മത്സരരംഗത്തേക്ക് പരിഗണിക്കരുതെന്ന് വിഎം സുധീരനും തിരഞ്ഞെടുപ്പ് സമിതി യോഗത്തിൽ പറഞ്ഞതായാണ് വിവരം. താൻ മത്സരിക്കില്ല എന്നാണ് കെ മുരളീധരനും പറഞ്ഞത്. നേമത്ത് താൻ മത്സരിക്കില്ലെന്നും മുരളീധരൻ പറഞ്ഞുവെന്നും വിവരമുണ്ട്.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: CONGRESS CANDIDATES, KERALA, CONGRESS, KERALAM, UDF, INDIA, ASSEMBLY POLLS
KERALA KAUMUDI EPAPER
TRENDING IN KERALA
VIDEOS
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.