ആരോഗ്യമന്ത്രി കെകെ ശൈലജ ടീച്ചർ കൊവിഡ് വാക്സിൻ സ്വീകരിച്ചതിന് പിന്നാലെ ട്രോളുകളും പരിഹാസങ്ങളുമായി നിരവധി പേർ എത്തിയിരുന്നു. ആരോഗ്യമന്ത്രി വാക്സിൻ സ്വീകരിക്കുന്ന ചിത്രം പങ്കുവച്ചുകൊണ്ട്, കൈയ്യിലെ വസ്ത്രം നീക്കാതെയാണ് കെകെ ശൈലജ ടീച്ചർ വാക്സിൻ എടുത്തതെന്ന് സ്ഥാപിക്കാനായിരുന്നു ഇക്കൂട്ടരുടെ ശ്രമം.
എന്നാൽ ഇപ്പോൾ ഈ പരിഹാസങ്ങൾക്ക് ചുട്ട മറുപടിയുമായി രംഗത്തുവന്നിരിക്കുകയാണ് മന്ത്രി. കിട്ടിയ അവസരം ആയുധമാക്കി മാറ്റാനാണ് ഇക്കൂട്ടർ ശ്രമിക്കുന്നതെന്നും ഏതു നല്ലകാര്യത്തെയും പരിഹസിക്കാൻ ചുമതലയെടുത്തവരോട് സഹതാപമേയുള്ളൂ എന്നും ആരോഗ്യമന്ത്രി തന്റെ സോഷ്യൽ മീഡിയാ കുറിപ്പ് വഴി പറയുന്നു.
കുറിപ്പ് ചുവടെ:
'ഞാൻ കോവിഡ് വാക്സിനേഷൻ എടുത്തതിനെ പരിഹസിച്ചുകൊണ്ട് ചിലർ പോസ്റ്റ് ഇടുന്നതായി കണ്ടു.അത്തരക്കാരോട് പ്രതികരിക്കേണ്ടതില്ലെന്ന് അറിയാം.എങ്കിലും ഒരു മഹാമാരിക്കെതിരായ പ്രതിരോധപ്രവർത്തനത്തെ പോലും പരിഹസിക്കുന്ന രാഷ്ട്രീയ ദുഷ്ടലാക്ക് ജനങ്ങൾ തിരിച്ചറിയണം. ബ്ളൗസ് മുതുകിൽ നിന്ന് താഴ്ത്തി ഇഞ്ചക്ഷൻ എടുക്കുമ്പോൾ സാരി കൊണ്ട് മറയും എന്ന് അറിയായ്കയല്ല .കിട്ടിയത് ആയുധമാക്കാമോ എന്ന് നോക്കിയതാണ്.വാക്സിൻ എടുക്കാൻ ആർക്കെങ്കിലും മടിയുണ്ടെങ്കിൽ അവരെ പ്രേരിപ്പിക്കുന്നതിനാണ് മന്ത്രിമാരും മറ്റും വാക്സിൻ എടുക്കുന്ന വാർത്ത കൊടുക്കുന്നത്.ഏതു നല്ലകാര്യത്തെയും പരിഹസിക്കാൻ ചുമതലയെടുത്തവരോട് സഹതാപമേയുള്ളൂ.'
ഞാൻ കോവിഡ് വാക്സിനേഷൻ എടുത്തതിനെ പരിഹസിച്ചുകൊണ്ട് ചിലർ പോസ്റ്റ് ഇടുന്നതായി കണ്ടു.അത്തരക്കാരോട് പ്രതികരിക്കേണ്ടതില്ലെന്ന്...
Posted by K K Shailaja Teacher on Tuesday, 2 March 2021