മർവ്വാ വിഷ്വൽ മീഡിയയുടെ ബാനറിൽ പ്രൊഫ. എ.കൃഷ്ണകുമാർ നിർമ്മാണവും സജി വൈക്കം രചനയും സംവിധാനവും നിർവഹിക്കുന്ന 'നിദ്രാടനം' ഒ.ടി.ടി റിലീസിനൊരുങ്ങുന്നു. കേരളത്തിലും തമിഴ്നാട്ടിലുമായി ചിത്രീകരിച്ച ചിത്രം, മാർച്ച്
12ന് വൈകീട്ട് അഞ്ചുമണിക്ക് ഹൈഹോപ്സ് എന്റർടെയ്ൻമെന്റ്സ് ഒ.ടി.ടി പ്ലാറ്റ്ഫോമിൽ റിലീസ് ചെയ്യും. കേന്ദ്ര സാഹിത്യ അക്കാഡമി അവാർഡുജേതാവായ സുദേവൻ എന്ന എഴുത്തുകാരൻ അയാളുടെ ജീവിത പരിസരങ്ങളിലുള്ളവരെ കഥാപാത്രങ്ങളാക്കി ഒരു നോവൽ എഴുതി തുടങ്ങുന്നതും അതിലെ ഭാവനാസൃഷ്ടിയായ നായക കഥാപാത്രം നോവലിൽ നിന്നിറങ്ങി തന്റെ സൃഷ്ടികർത്താവിന്റെ ഉള്ളിലെ അധമവികാരങ്ങളുടെ സ്വരൂപമായിത്തീർന്ന് പ്രതിനായകനായി എഴുത്തുകാരനെ വെല്ലുവിളിക്കുന്നു. അതോടെ നിസഹായനായിപ്പോകുന്ന സുദേവൻ തന്റെ സ്വത്വം തേടുന്നതാണ് സിനിമയുടെ ഇതിവൃത്തം. സുദേവൻ കഥയ്ക്ക് പശ്ചാത്തലമാക്കുന്ന ഗ്രാമജീവിതവഴികളിലൂടെ വികസനരാഷ്ട്രീയവും സ്ത്രീജീവിതവും
ചിത്രം വിശദമായി ചർച്ച ചെയ്യുന്നു. സുദേവനായി പ്രൊഫ. എ. കൃഷ്ണകുമാറും അദ്ദേഹത്തിന്റെ കഥാ
പാത്രമായി പ്രതിനായക വേഷത്തിൽ വിജയ് ആനന്ദും എത്തുന്നു. കൂടാതെ സോണിയ മൽഹാർ, സ്റ്റെബിൻ അഗസ്റ്റിൽ,
മധുപട്ടത്താനം, നൗഫൽഖാൻ, പ്രിൻസ് കറുത്തേടൻ, പത്മനാഭൻ തമ്പി, വിനോദ് ബോസ്, ഭാമ അരുൺ, ആൽഫിൻ, വൈഗ, ആഷ്ലി, സുതാര്യപ്രേം, മാസ്റ്റർ അരുൺ, ദേവ്ജിത്ത്, ശബരിനാഥ്, വിഷ്ണുനന്ദൻ, ആദർശ് എന്നിവർ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. മർവ്വാ വിഷ്വൽ മീഡിയയുടെ ബാനറിൽ പ്രൊഫ. എ.കൃഷ്ണകുമാറാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. രചന, സംവിധാനം: സജി വൈക്കം, ഛായാഗ്രഹണം: ഷിനൂബ് ടി. ചാക്കോ, ഗാനരചന: പ്രഭാവർമ്മ, സജി വൈക്കം, സംഗീതം: കിളിമാനൂർ രാമവർമ്മ, ആലാപനം: കിളിമാനൂർ രാമവർമ്മ, വിനോദ് കോവൂർ, എഡിറ്റിംഗ്: രാഹുൽ വൈക്കം, പി.ആർ.ഒ: അജയ്തുണ്ടത്തിൽ.