തിരുവനന്തപുരം: ബി.ജെ.പി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിറ്റി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ പ്രഖ്യാപിച്ചു. ദേശീയ അദ്ധ്യക്ഷൻ ജെ.പി നദ്ദയുടെ അനുമതിയോടെയാണ് പ്രഖ്യാപനം. സംസ്ഥാന പ്രസിഡന്റിനെ കൂടാതെ കേന്ദ്രമന്ത്രി വി.മുരളീധരൻ, ദേശീയ ഉപാദ്ധ്യക്ഷൻ എ.പി അബ്ദുള്ളക്കുട്ടി, കുമ്മനം രാജശേഖരൻ, ഒ.രാജഗോപാൽ എം.എൽ.എ, സി.കെ പദ്മനാഭൻ, പി.കെ കൃഷ്ണദാസ്,മെട്രോമാൻ ഇ.ശ്രീധരൻ, എം.ടി രമേശ്, ജോർജ് കുര്യൻ, സി.കൃഷ്ണകുമാർ, പി.സുധീർ, എ.എൻ രാധാകൃഷ്ണൻ, എം.ഗണേശൻ, കെ.സുഭാഷ്, നിവേദിത സുബ്രഹ്മണ്യൻ എന്നിവരടങ്ങിയ 16 അംഗ കമ്മിറ്റിയെയാണ് പ്രഖ്യാപിച്ചത്. സംസ്ഥാനത്തിന്റെ ചുമതലക്കാരായ സി.പി രാധാകൃഷ്ണൻ, സുനിൽ കുമാർ എന്നിവർ പ്രത്യേക ക്ഷണിതാക്കളായിരിക്കും.