കൊച്ചി: കോർപ്പറേഷന്റെ നൂതന സംരംഭമായ 'ഹീൽ കൊച്ചി' യുടെ ആഭിമുഖ്യത്തിൽ ജൈവകാർഷികോത്സവം സംഘടിപ്പിക്കും. ഓർഗാനിക് കേരള ചാരിറ്റബിൾ ട്രസ്റ്റുമായി സഹകരിച്ച് 11 മുതൽ 14 വരെ എറണാകുളം ടൗൺ ഹാളിൽ 4 ദിവസം നീണ്ടുനിൽക്കുന്ന വൈവിധ്യമാർന്ന കാർഷിക വിളകളുടെ പ്രദർശനവും വിപണനവുമാണ് ഒരുക്കുന്നത്. പോഷകമൂല്യമുള്ള ഭക്ഷ്യവസ്തുക്കൾ, മാമ്പഴമേള, ജൈവ - ഔഷധ അരിയിനങ്ങൾ, ചക്ക, ചക്കവിഭവങ്ങൾ, നാട്ടുരുചിയിൽ തയ്യാറാക്കിയ ഭക്ഷ്യവിഭവങ്ങൾ, ഗുണമേന്മയുള്ള വിത്ത്, വളം, ജൈവകീടനിയന്ത്രണ മാർഗങ്ങൾ എന്നിവയുടെ വിപണന സ്റ്റാളുകളും മേളയിൽ ഉണ്ടാകുമെന്ന് സംഘാടക സമിതി ചെയർമാൻ ഡോ.എൻ. രമാകാന്തൻ അറിയിച്ചു.