SignIn
Kerala Kaumudi Online
Monday, 12 April 2021 4.14 AM IST

ടോയ്ലറ്റിനുമുണ്ടൊരു കഥ പറയാൻ!!

toilet-museum

പല തരത്തിലുള്ള മ്യൂസിയങ്ങളുണ്ട്. എന്നാൽ ടോയ്‌​ലെറ്റുകൾക്കു വേണ്ടി മാത്രം നിർമ്മിച്ച മ്യൂസിയത്തെക്കുറിച്ച്​ കേട്ടിട്ടുണ്ടോ? ഡൽഹിയിലാണ് ഈ മ്യൂസിയം. 1992 ൽ ബിന്ദേശ്വർ പഥക് എന്ന സാമൂഹിക പ്രവർത്തകനാണ് ഈ മ്യൂസിയം സ്ഥാപിച്ചത്. സുലഭ് സാനിറ്റേഷൻ ആൻഡ് സോഷ്യൽ റീഫോം മൂവ്‌മെന്റിന്റെ സ്ഥാപകനാണ് ബിന്ദേശ്വർ പഥക് . രാജ്യത്തെ പലഭാഗങ്ങളിലും ഉള്ള സാനിറ്റേഷൻ പ്രശ്‌നങ്ങൾ പരിഹരിക്കുക എന്നതാണ് ഇതിന്റെ ലക്ഷ്യം. ഏതാണ്ട് 50 രാജ്യങ്ങളിൽ നിന്നുള്ള വസ്തുക്കൾ ഇവിടെ പ്രദർശിപ്പിച്ചിട്ടുണ്ട്.

മൂന്ന് വിഭാഗങ്ങളിലായാണ് ഇവിടെ പ്രദർശന വസ്തുക്കൾ ഒരുക്കിയിരിക്കുന്നത്. പുരാതന കാലഘട്ടം, മദ്ധ്യ കാലഘട്ടം, ആധുനിക കാലഘട്ടം എന്നിവയാണ് ആ മൂന്നു വിഭാഗങ്ങൾ. ബിസി 3000 ആണ്ട് മുതൽ ഇരുപതാം നൂറ്റാണ്ട് വരെയുള്ള ടോയ്ലെറ്റുകൾ ഇവിടെ പ്രദർശിപ്പിച്ചിട്ടുണ്ട്. ആദ്യകാലത്തെ മൂത്രം ശേഖരിക്കുന്ന പാത്രങ്ങൾ , റോമൻ ചക്രവർത്തിമാർ ഉപയോഗിച്ചിരുന്ന സ്വർണവും വെള്ളികൊണ്ടും ഉണ്ടാക്കിയ ടോയ്‌ലറ്റുകൾ, അലങ്കൃതമായ വിക്ടോറിയൻ ടോയ്‌ലറ്റ് സീറ്റുകൾ തുടങ്ങിയവ ഇവിടത്തെ പ്രദർശന വസ്തുക്കളാണ്.

ഈ മ്യൂസിയത്തിലെ രസകരമായ ചില കാര്യങ്ങൾ ഇവയാണ്. ബ്രിട്ടീഷ് കാലഘട്ടത്തിലെ കമ്മോഡിന്റെ ഒരു പകർപ്പ്, കിംഗ് ലൂയി 14 കോടതിയിൽ ഇരിക്കെത്തന്നെ പോയ ടോയ്‌ലറ്റിന്റെ മോഡൽ , ബുക്ക് കെയ്സിന്റെ മോഡലിലുള്ള ടോയ്‌ലറ്റ്, പഴയകാല ടോയ്‌ലറ്റുകളെ കുറിച്ചുള്ള രസകരങ്ങളായ തമാശകളും കാർട്ടൂണുകളും റോമൻ ചക്രവർത്തിമാർ ഉപയോഗിച്ചിരുന്ന സ്വർണ്ണത്തിലും വെള്ളിയിലും തീർത്ത ടോയ്‌ലറ്റ് , ആദ്യമായി നിർമ്മിച്ച ടോയ്‌ലറ്റ് ഫ്ളഷിന്റെ വിവരങ്ങൾ , ഹാരപ്പൻ സംസ്‌കാരത്തിൽ നില നിന്നിരുന്ന ജലനിർഗമന സംവിധാനങ്ങൾ, കൂടാതെ മൂത്രം വെള്ളമാക്കി മാറ്റുന്നതിനുള്ള സാങ്കേതികവിദ്യ 19 മില്യൺ യു.എസ് ഡോളറിന് റഷ്യ നാസയ്ക്കു കൈ മാറിയതിന്റെ വിവരങ്ങൾ തുടങ്ങിയവ അവിടെ പ്രദർശിപ്പിച്ചിട്ടുണ്ട്

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: TOILET MUSEUM
KERALA KAUMUDI EPAPER
VIDEOS
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.