SignIn
Kerala Kaumudi Online
Friday, 23 April 2021 4.17 AM IST

353 കീലോമീറ്ററിൽ 25 നീർച്ചാലുകൾ വീണ്ടെടുത്തു

can

കോട്ടയം : ഹരിതകേരളം മിഷന്റെ "ഇനി ഞാൻ ഒഴുകട്ടെ" മൂന്നാംഘട്ടത്തിന്റെ ഭാഗമായുള്ള "വീണ്ടെടുക്കാം ജലശൃംഖലകൾ "എന്ന കാമ്പയിനിലൂടെ വിവിധ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലായി ഇതുവരെ 25 നീർച്ചാലുകൾ വീണ്ടെടുത്തു . കോട്ടയം നഗരസഭയിലെ പുഴക്കര തോട്, ചിറ്റടി ചിറ തോട്, അകലക്കുന്നം ഗ്രാമപഞ്ചായത്തിലെ കാക്കുഴി തോട്, അയ്മനം പഞ്ചായത്തിലെ കോലടിച്ചിറ കരീമഠം തോട്, ഈരാറ്റുപേട്ട മുൻസിപ്പാലിറ്റിയിലെ കടുവാമുഴി തോട്, കാണക്കാരി പഞ്ചായത്തിലെ റെയിൽവേ ലൈൻ തെന്നാട്ട് പടി തോട്, ചിറക്കടവ് ഗ്രാമ പഞ്ചായത്ത് വലിയതോട്, പള്ളിക്കത്തോട് ഗ്രാമപഞ്ചായത്ത് ആനിക്കാട്- അരുവിക്കുഴി തോട്, പുതുപ്പള്ളി ഗ്രാമ പഞ്ചായത്തിലെ കന്നുകുഴിതോട്, മാഞ്ഞൂർ ഗ്രാമപഞ്ചായത്തിൽ കണ്ടാറ്റുപാടം തോട്, മീനച്ചിൽ ഗ്രാമപഞ്ചായത്തിൽ പൈക തോട് , കിടങ്ങൂർ ഗ്രാമപഞ്ചായത്ത് എടക്കര തോട്, മീനടം ഗ്രാമപഞ്ചായത്ത് വലിയതോട്, ഉദയനാപുരം പഞ്ചായത്തിലെ പാമ്പിഴഞ്ഞാൽതോട്, വെച്ചൂർ പഞ്ചായത്തിലെ വല്യാറ തോട് തുടങ്ങിയ നീർച്ചാലുകളാണ് ആദ്യഘട്ടത്തിൽ വീണ്ടെടുത്തത്. തൊഴിലുറപ്പു തൊഴിലാളികളുടെ നേതൃത്വത്തിൽ തോടുകളിലെ പോള നീക്കം ചെയ്യൽ, ആഴം കൂട്ടൽ, വീണ്ടെടുക്കുന്ന പുഴയോരങ്ങളിലെ സൗന്ദര്യ വത്ക്കരണ പ്രവർത്തനങ്ങൾ എന്നിവയും നടത്തി .

പരമാവധി പൊതുജനപങ്കാളിത്തം ഉറപ്പാക്കി ജലാശയങ്ങൾ വീണ്ടെടുക്കുന്നതിലൂടെ ജലസംരക്ഷണം ഒരു സാമൂഹിക ഉത്തരവാദിത്വമായി ഏറ്റെടുക്കണമെന്ന ബോദ്ധ്യം ജനങ്ങളിൽ എത്തിക്കുകകൂടിയാണ് കാമ്പയിന്റെ ലക്ഷ്യം. എല്ലാ തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങളിലും ഒരു നീർച്ചാൽ എങ്കിലും ശുചീകരിക്കണം എന്ന് ദേശീയ ഗ്രീൻ ട്രൈബൂണലിന്റെ നിർദ്ദേശം മുൻനിർത്തിയാണ് കാമ്പയിൻ സംഘടിപ്പിക്കുന്നത്. ഇനി ഞാൻ ഒഴുകട്ടെ ഒന്നും രണ്ടും കാമ്പയിന്റെ ഭാഗമായി കോട്ടയം ജില്ലയിൽ 353 കിലോ മീറ്ററോളം നീർച്ചാലുകൾ പുനരുജ്ജീവിപ്പിക്കാൻ കഴിഞ്ഞിരുന്നു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതി, ജലസേചന വകുപ്പ് , മലിനീകരണ നിയന്ത്രണ ബോർഡ് , ഹരിതകേരളം മിഷൻ, വിവിധ സർക്കാർ വകുപ്പുകൾ ഏജൻസികൾ എന്നിവയുടെ നേതൃത്വത്തിലാണ് പ്രവർത്തനങ്ങൾ.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: LOCAL NEWS, KOTTAYAM, NEERCHALUKAL
KERALA KAUMUDI EPAPER
TRENDING IN LOCAL
VIDEOS
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.