SignIn
Kerala Kaumudi Online
Friday, 23 April 2021 5.22 AM IST

' പെൺകുട്ടികളെ മതം മാറ്റി സിറിയയിലേക്ക് അയയ്ക്കുന്നവർക്കെതിരെ ക്രൈസ്തവരും ഹൈന്ദവരും ഒന്നിക്കണമെന്ന് മീനാക്ഷി ലേഖി

meenakshi-lekhi-

പത്തനംതിട്ട: പെൺകുട്ടികളെ സംരക്ഷിക്കാൻ ഹൈന്ദവരും ക്രൈസ്തവരും ഒരുമിച്ച് നിൽക്കണമെന്ന് ബി.ജെ.പി അഖിലേന്ത്യാ വക്താവും എം.പിയുമായ മീനാക്ഷി ലേഖി പറഞ്ഞു. ഹൈന്ദവരും ക്രൈസ്തവരും തുല്യദുഖിതരാണെന്നും മീനാക്ഷി ലേഖി കൂട്ടിച്ചേർത്തു. ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ..സുരേന്ദ്രൻ നയിക്കുന്ന വിജയ യാത്രയ്ക്ക് പത്തനംതിട്ടയിൽ നൽകിയ സ്വീകരണത്തിൽ സംസാരിക്കുകയായിരുന്നു അവർ.

പത്തനംതിട്ടയിൽ കാണാതായ ജസ്ന എവിടെയാണ്? ആ പെൺകുട്ടിയെ കണ്ടു പിടിക്കാൻ പൊലീസിനായോ? വൃത്തികെട്ട രാഷ്ട്രീയം കാരണമാണ് ജസ്നയെ കാണാതായത്. അത് കാരണമാണ് നിരവധി പെൺകുട്ടികൾ ലൗജിഹാദിന് ഇരയായതെന്നും മീനാക്ഷി ലേഖി പറഞ്ഞു.

മതം മാറ്റി സിറിയയിലയക്കുന്നവർ തന്നെയാണ് ജസ്നയുടെ തിരോധാനത്തിന് പിന്നിലെന്നു മീനാക്ഷി ലേഖി പറഞ്ഞു. ന്യൂനപക്ഷങ്ങൾക്ക് നൽകുന്ന ആനുകൂല്യങ്ങളിൽ പോലും വിവേചനമാണുള്ളത്. മറ്റുള്ളവരുടെ മേൽ ആധിപത്യം സ്ഥാപിക്കുകയാണ് ഇത്തരം ശക്തികളുടെ ലക്ഷ്യമെന്നും മീനാക്ഷി ലേഖി പറഞ്ഞു.

1921 കഴിഞ്ഞിട്ട് 100 വർഷമായിട്ടും കേരളത്തിലെ ഭൂരിപക്ഷ സമുദായത്തിന്റെ അവസ്ഥയിൽ ഒരു മാറ്റവുമില്ലെന്നും മീനാക്ഷി ലേഖി പറഞ്ഞു. സംസ്ഥാനത്ത് ഭരണത്തിലെത്തുന്ന ഇരുമുന്നണികളും കാലാകാലം വിഭജനത്തിന്റെ രാഷ്ട്രീയമാണ് കളിക്കുന്നത്. ഭരിക്കുന്നവർക്ക് ഈശ്വരവിശ്വാസമില്ലെങ്കിലും ഭണ്ഡാരത്തിൽ വീഴുന്ന പണത്തിൽ വിശ്വാസമുണ്ടെന്ന് അവർ പരിഹസിച്ചു. ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ ഗുരുവായൂരിൽ തൊഴുതതിന് പാർട്ടി വിശദീകരണം ചോദിച്ചു. നിരീശ്വരവാദികൾക്ക് തിരഞ്ഞെടുപ്പ് വരുമ്പോൾ മാത്രമാണ് ശബരിമലയുടെ കാര്യത്തിൽ വിശ്വാസം തോന്നുന്നത്. ഇവർ സുപ്രീംകോടതിയിൽ രാമൻ സാങ്കൽപ്പിക കഥാപാത്രമാണെന്ന് സത്യവാങ്മൂലം നൽകിയവരാണ്. അവർ പരസ്യമായി പശുക്കിടാവിനെ നടുറോഡിലിട്ട് അറുത്തവരാണ്. ഇനിയും ഇവരുടെ കബളിപ്പിക്കലിന് നിന്നു കൊടുക്കരുതെന്ന് മീനാക്ഷി ലേഖി പറഞ്ഞു.

ട്രെയിനിൽ അടിപിടിയിൽ മരിച്ച ജുനൈദിന് പണം നൽകിയ പിണറായി വിജയൻ പ്രളയ ദുരിതത്തിൽ ബുദ്ധിമുട്ട് അനുഭവിക്കുന്നവരെ സഹായിക്കുന്നില്ല. ഇടതും വലതും ഒരു നാണയത്തിന്റെ രണ്ടു വശങ്ങളാണെന്നും മീനാക്ഷി ലേഖി പറഞ്ഞു.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: NEWS 360, NATIONAL, NATIONAL NEWS, MEENAKSHI LEKHI, VIJAYAYATRA, BJP VIJAYAYATRA, K SURENDRAN, KERALA ELECTION
KERALA KAUMUDI EPAPER
TRENDING IN NEWS 360
VIDEOS
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.