കഴക്കൂട്ടം: നടൻ പ്രേംകുമാറിന്റെ മാതാവും കഴക്കൂട്ടം പാലസ് നഗർ പ്രേംസദനിൽ പരേതനായ ജയിംസ് സാമുവലിന്റെ ഭാര്യയുമായ ജയകുമാരി (82)നിര്യാതയായി. ഇന്നലെ ഉച്ചയ്ക്ക് 12ന് കഴക്കൂട്ടത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. അസുഖത്തെ തുടർന്ന് കുറച്ചുനാളായി ചികിത്സയിലായിരുന്നു. സംസ്കാരം വീട്ടുവളപ്പിൽ നടന്നു. മറ്റുമക്കൾ: അജിത്കുമാർ, പ്രസന്നകുമാർ. മരുമക്കൾ: ഷീല, ജിഷ, ഡാലിയ.