SignIn
Kerala Kaumudi Online
Monday, 12 April 2021 12.04 AM IST

പേര് കൊണ്ട് മാത്രം മുസ്‌ലിമായാ പോരാ..!! അധിക്ഷേപത്തിന് മറുപടിയുമായി നൂറിന്‍ ഷെരീഫ്

noorin

ഫേസ്ബുക്കിൽ തനിക്കെതിരെ വന്ന അധിക്ഷേപ കമന്റിന് മറുപടി നൽകി യുവനടി നൂറിൻ ഷെരീഫ്. നടി ഫേസ്ബുക്കിൽ പങ്കുവച്ച വീഡിയോയിൽ തല മറച്ചില്ലെന്ന് പറഞ്ഞുകൊണ്ടായിരുന്നു പേരിൽ മാത്രം മുസ്‌ലിമായതുകൊണ്ട് കാര്യമില്ലെന്ന കമന്റുമായി ഒരാളെത്തിയത്. "പേര് കൊണ്ട് മുസ്‌ലിമായതുകൊണ്ട് കാര്യമില്ല, സ്‌ക്രീനിൽ തലമറച്ച് അഭിനയിച്ചാൽ പോരാ ജീവിതത്തിലും മുസ്‌ലിം തല മറയ്ക്കണം" എന്നായിരുന്നു ഇയാൾ കമന്റിട്ടത്. ഇതിന് മറുപടിയുമായി നൂറിനും രംഗത്തെത്തി. "അങ്ങനെയുള്ള പേജുകൾ ഫോളോ ചെയ്ത് കമന്റ് ഇട്ടിരുന്നാൽ പോരേ ചേട്ടാ, എന്തിനാ വെറുതെ ഇവിടെ ഇങ്ങനെ" എന്നാണ് നൂറിൻ മറുപടി നൽകിയത്. നൂറിന്റെ കമന്റിന് നിരവധി പേരാണ് പിന്തുണയുമായെത്തിയത്.കഴിഞ്ഞ ദിവസം താൻ മോഡലായ ഒരു പരസ്യ ഹോർഡിംഗിന് അടുത്ത് നിൽക്കുന്ന വീഡിയോ താരം പങ്കുവച്ചിരുന്നു. സിനിമാ ജീവിതം തുടങ്ങിയപ്പോൾ വലിയ ദുരനുഭവം ഉണ്ടായ സ്ഥലത്ത് തന്നെ ഇങ്ങനെയൊരു സന്തോഷത്തിന് അവസരം നൽകിയതിനെ കുറിച്ചായിരുന്നു നൂറിൻ വീഡിയോയൊടൊപ്പം ഫേസ്ബുക്കിലെഴുതിയിരുന്നത്. "ഈ പടച്ചോൻ വലിയൊരു സംഭവാ ! ചില കാര്യങ്ങൾ നമ്മൾ മറന്നാലും മൂപ്പര് മറക്കൂല. സിനിമാ ജീവിതം തുടങ്ങിയ സമയത്തു ഇതേ സ്ഥലത്തു നിന്ന് പൊട്ടിക്കരയേണ്ട ഒരു അവസ്ഥ ഉണ്ടായിട്ടുണ്ട്. അതിലേക്കൊന്നും ഇനി ഒരുപാട് കാട് കയറി ചിന്തിക്കുന്നില്ല. എല്ലാം നല്ലതിന്. ഇന്നിത് കണ്ടപ്പോൾ ഉണ്ടായ സന്തോഷത്തിന്റെ ഒരംശം മാത്രമാണ് ഈ വീഡിയോയിലുള്ളത്. സ്വപ്നം കാണുക ! കട്ടക്ക് അതിനു വേണ്ടി പണി എടുക്കുക. എന്നും! എന്നെന്നും" എന്നായിരുന്നു ഫേസ്ബുക്ക് പോസ്റ്റ്. ഇതിന് താഴെയാണ് താരത്തിനെതിരെ കമന്റ് വന്നത്.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: FILM
KERALA KAUMUDI EPAPER
TRENDING IN CINEMA
VIDEOS
PHOTO GALLERY
TRENDING IN CINEMA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.