രാംപുർ: നാല് യുവാക്കൾക്കൊപ്പം ഒളിച്ചോടിയ യുവതിക്ക് അവരിന്ന് വരനെ കണ്ടെത്താൻ 'ലക്കി ഡ്രോ' നടത്ത് പഞ്ചായത്ത അധികൃതർ. ഉത്തർപ്രദേശിലെ രാംപുർ ജില്ലയിലാണ് വ്യത്യസ്തമായ സംഭവം അരങ്ങേറിയത്.
അസിംനഗർ പൊലീസ് സ്റ്റേഷൻ പരിധിയിൽ വരുന്ന ഗ്രാമത്തിൽ നിന്നുള്ള നാലു യുവാക്കളാണ് യുവതിക്കൊപ്പം ഒളിച്ചോടിയത്. .ഒളിച്ചോടിയ ശേഷം യുവതിയെ ഒരു ബന്ധുവിന്റെ വീട്ടിൽ ഇവർ താമസിപ്പിച്ചു. ഒളിച്ചോടിയ വിവരം നാട്ടിൽ പാട്ടായതോടെ ഇവർക്ക് ഗ്രാമത്തിലേക്ക് മടങ്ങിവരേണ്ടി വന്നു. ഇതിനിടയിൽ യുവതിയുടെ വീട്ടുകാർ പൊലീസിനെ സമീപിക്കാനൊരുങ്ങിയെങ്കിലും പ്രദേശവാസികൾ ഇടപെട്ട് തടഞ്ഞു. ഇതിന് പിന്നാലെയാണ് പഞ്ചായത്ത് കൂടി ഒരു തീരുമാനം എടുക്കാൻ തീരുമാനിച്ചത്.
യുവാക്കളെിൽ ആരെങ്കിലും ഒരാൾ തന്നെ യുവതിയെ വിവാഹം കഴിക്കണമെന്ന് പഞ്ചായത്ത് ആവശ്യപ്പെട്ടു. എന്നാൽ ആരും ഇതിന് തയ്യാറായില്ല. മൂന്നുദിവസം ചർച്ച ചെയ്തിട്ടും യുവാക്കൾ വഴങ്ങാതായതോടെയാമ് അധികൃതർ പുതിയ വഴി തേടിയത്.. യുവതിക്കും ഇവരിലൊരാളെ തിരഞ്ഞെടുക്കാൻ സാധിച്ചില്ല. ഇതോടെയാണ് മാതാപിതാക്കളുടെ അനുമതിയോടെ ലക്കി ഡ്രോ എന്ന ആശയം മുന്നോട്ട് വച്ചത്. ഈ തീരുമാനം എല്ലാവരും അംഗീകരിക്കുകയും ചെയ്തു. നാലു യുവാക്കളുടെയും പേരെഴുതിയ കടലാസ് പാത്രത്തിലിടുകയും കൊച്ചുകുട്ടിയെ കൊണ്ട് നറുക്ക് എടുപ്പിക്കുകയുമായിരുന്നു.നറുക്ക് ആർക്ക് വീണാലും അയാൾ ആ യുവതിയെ കല്യാണം കഴിക്കുമെന്ന് ഉറപ്പുനൽകിയിരുന്നു യുവതിയുടെ സ്വകാര്യത കണക്കിലെടുത്ത് പേരടക്കമുള്ള കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.