SignIn
Kerala Kaumudi Online
Sunday, 18 April 2021 11.03 PM IST

ആനയും വെടിക്കെട്ടും പ്രദർശനവും ഉൾപ്പെടുത്തി തൃശൂർ പൂരത്തിന് ശ്രമം

pooram

തൃശൂർ: കൊവിഡ് പശ്ചാത്തലത്തിൽ ജനങ്ങളുടെ സാന്നിദ്ധ്യം പരമാവധി കുറച്ചും ആന എഴുന്നള്ളത്തും വെടിക്കെട്ടും പ്രദർശനവും അടക്കമുള്ള ചടങ്ങുകളും ആചാരങ്ങളും ഉൾപ്പെടുത്തിയും തൃശൂർ പൂരം നടത്താൻ സർക്കാരിന്റെ അനുമതി തേടുമെന്ന് പൂരം കോർ കമ്മറ്റി യോഗത്തിൽ ജില്ലാ കളക്ടർ എസ്. ഷാനവാസ് വ്യക്തമാക്കി. വ്യക്തമായ പ്ളാൻ തയ്യാറാക്കി സർക്കാരിന് സമർപ്പിക്കും.

ആനകളുടെ എഴുന്നള്ളിപ്പ്, സാമ്പിൾ വെടിക്കെട്ട്, പ്രധാന വെടിക്കെട്ട്, പൂരം പ്രദർശനം എന്നിവ അതേപടി വേണമെന്ന തിരുവമ്പാടി, പാറമേക്കാവ് ദേവസ്വങ്ങളുടെ ആവശ്യങ്ങൾ സർക്കാരിനെ ധരിപ്പിക്കും. പുറത്തേക്കെഴുന്നെള്ളിപ്പിന് പതിനഞ്ച് ആനകൾ വേണമെന്നും രാത്രി പൂരത്തിന് ഏഴു മതിയെന്നും പാറമേക്കാവ് ദേവസ്വം നിർദേശിച്ചു.

ചെറുപൂരങ്ങളിൽ എത്ര ആനകളെയും ആളുകളെയും ഉൾപ്പെടുത്തണമെന്ന് ഒമ്പതിന് കളക്ടറേറ്റിൽ ചേരുന്ന യോഗത്തിൽ തീരുമാനിക്കും. ജനങ്ങളുടെ കാര്യത്തിൽ പൊലീസിന്റെയും ആരോഗ്യ വകുപ്പിന്റെയും നിലപാട് തേടും. ആനകളുടെ കാര്യത്തിൽ മൃഗസംരക്ഷണ,വന്യജീവി വിഭാഗങ്ങളുടെ അനുമതി ആവശ്യമാണ്. പൂരം പ്രദർശനത്തിന്റെ സ്ഥല സജ്ജീകരണ രൂപരേഖ തയ്യാറാക്കി നൽകാൻ കളക്ടർ ആവശ്യപ്പെട്ടു.


രോഗവ്യാപന സാദ്ധ്യത: ഡി.എം.ഒ

അനിയന്ത്രിതമായി ആൾക്കൂട്ടമുണ്ടായാൽ രോഗവ്യാപനത്തിന് സാദ്ധ്യതയുണ്ടെന്ന് ഡി.എം.ഒ ഡോ. കെ.ജെ. റീന അറിയിച്ചു. ആൾക്കൂട്ടത്തെ നിയന്ത്രിക്കാൻ ബുദ്ധിമുട്ടാണെന്ന് സിറ്റി പൊലീസ് കമ്മിഷണർ ആർ. ആദിത്യയും വ്യക്തമാക്കി.

മേയർ എം.കെ. വർഗീസ്, കൊച്ചിൻ ദേവസ്വം ബോർഡ് പ്രസിഡന്റ് ബി. നന്ദകുമാർ, തൃശൂർ തഹസിൽദാർ കെ.എസ്. സുധീർ, പാറമേക്കാവ് ദേവസ്വം പ്രസിഡന്റ് സതീഷ് മേനോൻ, സെക്രട്ടറി ജി. രാജേഷ്, തിരുവമ്പാടി ദേവസ്വം പ്രസിഡന്റ് ചന്ദ്രശേഖരൻ, സെക്രട്ടറി രവികുമാർ, ജില്ലാ ഫയർ ഓഫീസർ അരുൺ ഭാസ്‌കർ തുടങ്ങിയവർ പങ്കെടുത്തു.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: POORAM
KERALA KAUMUDI EPAPER
TRENDING IN KERALA
VIDEOS
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.