SignIn
Kerala Kaumudi Online
Friday, 23 April 2021 7.52 PM IST

ക്യു.എസ് ആഗോള റാങ്കിംഗിൽ വി.ഐ.ടിക്ക് മുൻനിരസ്ഥാനം

vit

വെല്ലൂർ: എൻജിനിയറിംഗ് ആൻഡ് ടെക്‌നോളജി രംഗത്ത് ക്യു.എസിന്റെ ഇന്ത്യയിലെ ഏറ്റവും മികച്ച 12 ഇൻസ്‌റ്റിറ്റ്യൂട്ടുകളുടെ പട്ടികയിൽ ഇടംനേടി വെല്ലൂർ ഇൻസ്‌റ്റിറ്റ്യൂട്ട് ഒഫ് ടെക്‌നോളജി (വി.ഐ.ടി). ക്യു.എസിന്റെ 2021ലെ വേൾഡ് യൂണിവേഴ്സിറ്റി റാങ്കിംഗിൽ ലോകത്തെ മികച്ച 450 യൂണിവേഴ്സിറ്റികളുടെ പട്ടികയിലും വി.ഐ.ടിയുണ്ട്.

വി.ഐ.ടിയിലെ ഏഴ് പാഠ്യവിഭാഗങ്ങൾ ഇക്കുറി ക്യു.എസിന്റെ ഏറ്റവും മികച്ച വിഷയങ്ങളിലും ഇടംനേടി. കമ്പ്യൂട്ടർ സയൻസ് ആൻഡ് ഇൻഫർമേഷൻ സിസ്‌റ്റംസ്, എലക്‌ട്രിക്കൽ ആൻഡ് എലക്‌ട്രോണിക്‌സ് എൻജിനിയറിംഗ് (ഇ.ഇ.ഇ), മെക്കാനിക്കൽ എൻജിനിയറിംഗ്, കെമിസ്‌ട്രി എന്നിവ ഉൾപ്പെടെയാണിത്. ഇവ മുൻവർഷത്തേക്കാൾ 50 സ്ഥാനങ്ങൾ മെച്ചപ്പെടുത്തുകയും ചെയ്‌തു.

കമ്പ്യൂട്ടർ സയൻസ് ആൻഡ് ഇൻഫർമേഷൻ സിസ്‌റ്റംസ്, എലക്‌ട്രിക്കൽ ആൻഡ് എലക്‌ട്രോണിക്‌സ് എൻജിനിയറിംഗ് എന്നിവ ഇന്ത്യയിലെ ഏറ്റവും മികച്ച 10 വിഷയങ്ങളിലും സ്ഥാനം പിടിച്ചു. ക്യു.എസ് സബ്‌ജക്‌റ്റ് റാങ്കിംഗിൽ ഇത്തവണ വി.ഐ.ടിയുടെ മാത്തമാറ്റിക്‌സ് ആൻഡ് ബയോളജിക്കൽ സയൻസസ് ആദ്യമായി ഇടംനേടിയെന്ന പ്രത്യേകതയുമുണ്ട്.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: BUSINESS, VIT, ENGINEERING
KERALA KAUMUDI EPAPER
TRENDING IN NEWS 360
VIDEOS
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.