SignIn
Kerala Kaumudi Online
Sunday, 11 April 2021 12.16 PM IST

എൽ.ഡി.എഫ് ഇന്ന് കസ്റ്റംസ് മേഖലാ ഓഫീസുകളിലേക്ക് മാർച്ച് നടത്തും

ldf

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പ് അടുത്ത വേളയിൽ മുഖ്യമന്ത്രിയെയും എൽ.ഡി.എഫ് സർക്കാരിനെയും അപകീർത്തിപ്പെടുത്താനുള്ള രാഷ്ട്രീയക്കളിയാണ് കസ്റ്റംസ് നടത്തുന്നതെന്നാരോപിച്ച് ഇന്ന് തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് കസ്റ്റംസ് മേഖലാ ഓഫീസുകളിലേക്ക് എൽ.ഡി.എഫ് പ്രവർത്തകർ മാർച്ച് നടത്തും.

ബി.ജെ.പിയുടെയും യു.ഡി.എഫിന്റെയും രാഷ്ട്രീയ പ്രചാരണം കസ്റ്റംസ് ഏറ്റെടുത്തിരിക്കുകയാണെന്ന് എൽ.ഡി.എഫ് കൺവീനർ എ. വിജയരാഘവൻ ആരോപിച്ചു. എൽ.ഡി.എഫിനെ രാഷ്ട്രീയമായി പരാജയപ്പെടുത്താനാവില്ലെന്ന് ബോദ്ധ്യമായപ്പോഴാണ് മ്ലേച്ഛമായ ഈ നീക്കം. ഇതിനെതിരെ സംസ്ഥാന വ്യാപകമായി പ്രതിഷേധം ഉയർന്നുവരണമെന്ന് വിജയരാഘവൻ അഭ്യർത്ഥിച്ചു.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: LDF
KERALA KAUMUDI EPAPER
TRENDING IN KERALA
VIDEOS
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.