SignIn
Kerala Kaumudi Online
Saturday, 17 April 2021 2.22 PM IST

ഇന്ത്യൻ ഉപഭൂഖണ്ഡത്തിലടിഞ്ഞ മെഡിറ്ററേനിയൻ അസ്ഥികൂടങ്ങൾ!!

lake-mistry

സമുദ്രനിരപ്പിൽ നിന്ന് 16,500 അടി ഉയരത്തിലാണ് ഉത്തരാഖണ്ഡിലെ റൂപ്കുണ്ട് തടാകം. ഇത് അസ്ഥികൂടങ്ങളുടെ തടാകം എന്നും അറിയപ്പെടുന്നു. 1942ൽ വേനൽക്കാലത്ത് ഐസ് ഉരുകാൻ തുടങ്ങിയപ്പോഴാണ് അസ്ഥികൂട അവശിഷ്ടങ്ങൾ ആദ്യം കണ്ടത്. തടാകത്തിന്റെ അരികുകളിൽ അനേകം മനുഷ്യ അസ്ഥികൂടങ്ങൾ കിടക്കുന്നതും ഒരു ബ്രിട്ടീഷ് ഫോറസ്റ്റ് ഗാർഡ് ശ്രദ്ധിച്ചു. തുടക്കത്തിൽ, അസ്ഥികൂടങ്ങൾ യുദ്ധത്തിൽ കൊല്ലപ്പെട്ട ജാപ്പനീസ് പട്ടാളക്കാരുടേതാണെന്ന് വിശ്വസിച്ചിരുന്നു.

എന്നാൽ, 2004 ൽ ഈ വിശ്വാസത്തിന് ഒരു ഇളക്കം സംഭവിച്ചു. അവശിഷ്ടങ്ങൾ എ.ഡി 850 മുതലുള്ളതാണെന്ന് കണ്ടെത്തി. അതിനുശേഷം, ഈ സംഭവം വിശദീകരിക്കാൻ നിരവധി സിദ്ധാന്തങ്ങൾ മുന്നോട്ട് വച്ചിട്ടുണ്ട്. പക്ഷേ, ആളുകൾ ഇപ്പോഴും ഉത്തരങ്ങൾക്കായി തിരയുന്നു. അടുത്തുള്ള ഹിമാലയൻ ഗ്രാമങ്ങളിൽ ഒരു മഹാമാരിക്കിരയായി മരിച്ചവരെ സംസ്‌ക്കരിച്ചിരുന്നത് ഈ തടാകത്തിലാണെന്നതാണ് ഒരു കഥ. കണ്ടെത്തിയ അസ്ഥികൂടങ്ങൾ പരിശോധിച്ചതിൽ നിന്ന് ശരാശരി മനുഷ്യരേക്കാൾ ഉയരം കൂടിയവരായിരുന്നു ഇവരിൽ ഭൂരിഭാഗവുമെന്ന് കണ്ടെത്തിയിരുന്നു. ‘ശരാശരി നിലവാരത്തേക്കാൾ കൂടുതൽ’. അവരിൽ ഭൂരിഭാഗവും 35 നും 40 നും ഇടയിൽ പ്രായമുള്ളവരായിരുന്നു. കുഞ്ഞുങ്ങളോ കുട്ടികളോ ഉണ്ടായിരുന്നില്ല. ചിലർ പ്രായമായ സ്ത്രീകളായിരുന്നു. എന്നാൽ, എല്ലാവരും ആരോഗ്യമുള്ളവരായിരുന്നു. കിഴക്കൽ മെഡിറ്ററേനിയനിൽ നിന്നുള്ള ആളുകൾ ഇന്ത്യയിലെ ഏറ്റവും ഉയരമുള്ള പർവതനിരകളിലെ ഒരു വിദൂര തടാകത്തിൽ എത്തിയത് എങ്ങനെ? തീർത്ഥാടനത്തിൽ പങ്കെടുക്കാൻ യൂറോപ്പിൽ നിന്നുള്ള ആളുകൾ രൂപകുണ്ടിലേക്ക് യാത്ര ചെയ്യുമോ, അതോ കിഴക്കൻ മെഡിറ്ററേനിയൻൻ വംശജരിൽ നിന്നുള്ള ജനിതകപരമായി ഒറ്റപ്പെട്ട ജനസംഖ്യയാണോ ഈ പ്രദേശത്ത് നിരവധി തലമുറകളായി താമസിച്ചിരുന്നത്? ഇപ്പോഴും ഉത്തരങ്ങൾക്കായി തിരയുകയാണ്, ഗവേഷകർ.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: SKELETONS
KERALA KAUMUDI EPAPER
TRENDING IN LIFESTYLE
VIDEOS
PHOTO GALLERY
TRENDING IN LIFESTYLE
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.