SignIn
Kerala Kaumudi Online
Friday, 23 April 2021 8.13 AM IST

" ഞങ്ങൾ പ്രണയത്തിലാണ് "  തുറന്നു പറഞ്ഞ് രഞ്ജിനി ഹരിദാസ്

renjini

പ്രണയത്തെക്കുറിച്ച് തുറന്നു പറഞ്ഞ് രഞ്ജിനി ഹരിദാസ് . പതിനാറ് വർഷത്തോളമായി അടുത്ത് പരിചയമുള്ള ശരത്താണ് കാമുകൻ. ഒരു തവണ വിവാഹിതനായ സുഹൃത്തുമായി വിവാഹം കഴിക്കാൻ തീരുമാനിച്ചിട്ടില്ലെന്നാണ് താരം പറയുന്നത്.

രഞ്ജിനിയുടെ വാക്കുകൾ

പ്രണയത്തിലാണ്. എനിക്ക് 39 വയസുണ്ട്. ഇതെന്റെ ആദ്യത്തെ പ്രണയമല്ല. പതിനാലാം വയസിൽ പ്രണയിക്കാൻ തുടങ്ങിയതാണ്. ഓരോ പ്രണയവും സംഭവിച്ചപ്പോൾ ഏറ്റവും ആത്മാർഥമായി തന്നെ പ്രണയിക്കുകയും പ്രണയിക്കപ്പെടുകയും ചെയ്തിട്ടുണ്ട്. പക്ഷേ എന്തൊക്കെയോ കാരണങ്ങളാൽ ഒന്നും സക്സസ് ആയില്ല. ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഇട്ട പ്രണയസന്ദേശം ശരത്തിനുള്ളതാണ്. പതിനാറ് വർഷത്തോളമായിട്ടുള്ള എന്റെ സുഹൃത്താണ് ശരത്. പക്ഷേ പ്രണയം തുടങ്ങിയത് ഇപ്പോഴാണെന്ന് മാത്രം. ആൾ വിവാഹിതനായിരുന്നു. ഞാനാകട്ടെ മറ്റൊരു റിലേഷൻഷിപ്പിലും. രണ്ട് പേരും സിംഗിളായതും ഞങ്ങൾക്കിടയിൽ പ്രണയം സംഭവിച്ചതും ഇപ്പോഴാണ്. പക്ഷേ ഇത് വിവാഹത്തിലേക്ക് കടക്കുമോ എന്ന് എനിക്ക് അറിയില്ല. കല്യാണം കഴിക്കാം എന്നൊരു ലീഗൽ കോൺട്രാക്ട് ഞാൻ വയ്ക്കാറില്ല, വിവാഹം കഴിച്ചാൽ പ്രഷർ കൂടും. എന്നെകുറിച്ച് എനിക്ക് നന്നായി അറിയാം, എനിക്ക് നല്ല ഈഗോ ഉണ്ട്, മാത്രമല്ല ഞാൻ നല്ല ദേഷ്യക്കാരി കൂടിയാണ്, എന്റെ ഈഗോ എന്റെ കൂടെ നിൽക്കുന്ന ആളിനും പകരാനുള്ള ചാൻസ് ഉണ്ട്, അതുകൊണ്ടാണ് വിവാഹം കഴിക്കാൻ ഞാൻ തീരുമാനിക്കാത്തത് എന്ന് താരം പറയുന്നു.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: FILM
KERALA KAUMUDI EPAPER
TRENDING IN CINEMA
VIDEOS
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.