SignIn
Kerala Kaumudi Online
Sunday, 11 April 2021 7.21 AM IST

'ഞാൻ കാത്തിരുന്ന സുവർണ നിമിഷമാണിത്'; മുൻ റെയിൽവേ മന്ത്രി ദിനേശ് ത്രിവേദി ബി ജെ പിയിൽ ചേർന്നു

dinesh-thrivedhi

ന്യൂഡൽഹി: നിയമസഭാ തിരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ശേഷിക്കെ പശ്ചിമബംഗാളിൽ തൃണമൂൽ കോൺഗ്രസിനെ ഞെട്ടിച്ച് ദിനേഷ് ത്രിവേദി ബി ജെ പിയിൽ ചേർന്നു. മുൻ റെയിൽവേ മന്ത്രിയും പാർട്ടിയിലെ മുതിർന്ന നേതാവുമായ ദിനേഷ് ത്രിവേദി ത്രിണമൂൽ വിട്ടത് മമതയ്‌ക്ക് കനത്ത ആഘാതമായിരിക്കുകയാണ്. തൃണമൂൽ വിട്ട ദിനേഷ് ത്രിവേദി ഡൽഹിയിൽ ബി ജെ പി ദേശീയ അദ്ധ്യക്ഷൻ ജെ പി നദ്ദയിൽ നിന്നും അംഗത്വം സ്വീകരിച്ചു.

താൻ കാത്തിരുന്ന സുവർണ നിമിഷമാണിതെന്ന് ബി ജെ പിയിൽ ചേർന്നതിന് ശേഷം ദിനേഷ് ത്രിവേദി പറഞ്ഞു. ത്രിവേദി തെറ്റായ പാർട്ടിയിലായിരുന്നുവെന്നും എന്നാൽ ഇപ്പോൾ ശരിയായ പാർട്ടിയിലെത്തിയെന്നും ത്രിവേദിയെ സ്വാഗതം ചെയ്തുകൊണ്ട് നദ്ദ പറഞ്ഞു.

dinesh-thrivedhi

ഫെബ്രുവരി 12ന് ത്രിവേദി രാജ്യസഭാംഗത്വവും തൃണമൂൽ അംഗത്വവും രാജിവച്ചിരുന്നു. പശ്ചിമബംഗാളിൽ നടക്കുന്ന അക്രമങ്ങളിലും അഴിമതിയിലും ഒന്നും ചെയ്യാൻ സാധിക്കാത്തതിൽ തനിക്ക് മനസ് മടുത്തതായി അന്ന് അദ്ദേഹം പറഞ്ഞിരുന്നു. 2019ൽ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ടതിനെ തുടർന്നാണ് ത്രിവേദിയെ പാർട്ടി രാജ്യസഭയിലെത്തിക്കുന്നത്.

സുവേന്ദു അധികാരി ഉൾപ്പടെ നിരവധി എം പിമാരും, സംസ്ഥാന മന്ത്രിമാരും, എം എൽ എമാരും ഉൾപ്പടെ നിരവധിപേരാണ് നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പായി പാർട്ടി വിട്ട് ബി ജെ പിയിൽ ചേർന്നത്. മാർച്ച് 27 മുതൽ ഏപ്രിൽ 29 വരെയാണ് ഏഴ് ഘട്ടങ്ങളിലായി പശ്‌ചിമ ബംഗാളിൽ തിരഞ്ഞെടുപ്പ് നടക്കുന്നത്.

ഇതിനിടെ നടനും, മുൻ എം പിയുമായ മിഥുൻ ചക്രവർത്തിയും ബി ജെ പിയിലേക്ക് നീങ്ങുകയാണ്. നാളെ പശ്ചിമബംഗാളിൽ പ്രധാനമന്ത്രിക്കൊപ്പം മിഥുൻ ചക്രവർത്തി തിരഞ്ഞെടുപ്പ് റാലിയിൽ പങ്കെടുക്കുമെന്ന് ബി ജെ പി ബംഗാൾ ഘടകം അറിയിച്ചു. ബംഗാളിൽ നിന്ന് മൂന്നു വട്ടം രാജ്യസഭയിലെത്തിയ ദിനേഷ് ത്രിവേദി ഫെബ്രുവരി പന്ത്രണ്ടിനാണ് സഭയിൽ നിന്ന് രാജിവച്ചത്.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: NEWS 360, NATIONAL, NATIONAL NEWS, LEGISLATIVE ASSEMBLY, BJP, TRINAMOOL CONGRESS
KERALA KAUMUDI EPAPER
TRENDING IN NEWS 360
VIDEOS
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.