ന്യൂഡൽഹി: കന്യാകുമാരി ലോക്സഭാ മണ്ഡലത്തിൽ നടക്കുന്ന ഉപതിരഞ്ഞെടുപ്പിൽ മുൻ കേന്ദ്ര മന്ത്രിയായ പൊൻ രാധാകൃഷ്ണൻ ബി.ജെ.പി സ്ഥാനാർത്ഥിയാകും. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന പാർട്ടി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിറ്റി യോഗത്തിന്റേതാണ് തീരുമാനം. കോൺഗ്രസ് എംപി എച്ച് വസന്ത് കുമാറിന്റെ നിര്യാണത്തെ തുടർന്നാണ് ഉപതിരഞ്ഞെടുപ്പ് വേണ്ടിവന്നത്. 2019 ലോക്സഭാ തിരഞ്ഞെടുപ്പിൽ വസന്ത് കുമാറിനോട് രാധാകൃഷ്ണൻ പരാജയപ്പെട്ടിരുന്നു. 234 അംഗ തമിഴ്നാട് നിയമസഭയിലേക്കുള്ള തിരഞ്ഞെടുപ്പിൽ അണ്ണാ ഡി.എം.കെയുമായി സംഖ്യമുണ്ടാക്കിയ ബി.ജെ.പി 20 സീറ്റുകളിലാണ് മത്സരിക്കുന്നത്.