SignIn
Kerala Kaumudi Online
Thursday, 22 April 2021 10.57 PM IST

വിദേശ പൗരത്വമുള്ള ഇന്ത്യക്കാർക്ക് വിവിധ പ്രവർത്തനങ്ങളിൽ ഏർപ്പെടാൻ അനുമതി വേണമെന്ന് കേന്ദ്രം

nri

ന്യൂഡൽഹി :വിദേശ പൗരത്വമുള്ള ഇന്ത്യക്കാർക്ക് (ഓവർസീസ് സിറ്റിസൺ ഒഫ് ഇന്ത്യ കാർഡുടമകൾ) തബ്‌ലീഗ് സമ്മേളനങ്ങളിൽ പങ്കെടുക്കാനും രാജ്യത്തു വന്ന് മിഷനറി പ്രവർത്തനങ്ങൾ, മാദ്ധ്യമപ്രവർത്തനം എന്നിവ ചെയ്യാനും മുൻകൂർ അനുമതി വേണമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രാലയം.

ഇന്ത്യൻ വിദേശ നയതന്ത്ര ഓഫീസുകൾ, വിദേശ സർക്കാരുകളുടെ ഇന്ത്യയിലെ ഓഫീസുകൾ എന്നിവിടങ്ങളിൽ ജോലി ചെയ്യാനും വിദേശത്തെ ഇന്ത്യൻ എംബസികളിൽ ഇന്റേൺഷിപ്പ് ചെയ്യാനും ഇന്ത്യയിലെ വിദേശ നയതന്ത്ര ദൗത്യങ്ങളിൽ പങ്കെടുക്കുന്നതിനും ജോലി ചെയ്യുന്നതിനും, വിദേശ സർക്കാർ സ്ഥാപനങ്ങളിൽ ഇന്റേൺഷിപ്പ് നടത്തുന്നതിനും, സംരക്ഷിത നിയന്ത്രണ സ്ഥലം സന്ദർശിക്കുന്നതിനും ഫോറിൻ റീജിയണൽ രജിസ്‌ട്രേഷൻ ഓഫിസിൽ നിന്ന് പ്രത്യേക അനുമതി വാങ്ങണം.

ഒ.സി.ഐ കാർഡുള്ളവർക്ക് എത്ര പ്രാവശ്യം ഇന്ത്യയിൽ വന്നുപോകുന്നതിനും തടസമില്ല. അതിന് മുഴുവൻ കാല വിസ നൽകും. എന്നാൽ, മേൽപ്പറഞ്ഞ പ്രവർത്തനങ്ങൾക്കായി വരുന്നവർ ആഭ്യന്തര മന്ത്രാലയത്തിനു കീഴിലെ ബന്ധപ്പെട്ട ഓഫീസിൽനിന്നോ വിദേശത്തുള്ള ഇന്ത്യൻ എംബസികളിൽ നിന്നോ പ്രത്യേകാനുമതി വാങ്ങണം. മറ്റാവശ്യങ്ങൾക്കാണ് വരുന്നതെങ്കിൽ പ്രത്യേകാനുമതി ആവശ്യമില്ല.

ഒ.സി.ഐ. കാർഡുടമകൾ ഇന്ത്യയിൽ ഫോറിനേഴ്‌സ് രജിസ്‌ട്രേഷൻ ഓഫീസിലോ മേഖലാ ഓഫീസുകളിലോ രജിസ്റ്റർ ചെയ്യണമെന്ന നിബന്ധന ഒഴിവാക്കിയിട്ടുണ്ട്. രജിസ്‌ട്രേഷനില്ലാതെ എത്രകാലം വേണമെങ്കിലും താമസിക്കാം. എന്നാൽ, ജോലിയും സ്ഥിരംതാമസവും മാറുമ്പോൾ അറിയിക്കണം.

ആഭ്യന്തര വിമാന ടിക്കറ്റുകൾ, ദേശീയോദ്യാനങ്ങൾ,സ്മാരകങ്ങൾ, മ്യൂസിയങ്ങൾ തുടങ്ങിയവയുടെ പ്രവേശന ടിക്കറ്റുകൾ എന്നിവയ്ക്ക് ഇന്ത്യക്കാരിൽ നിന്ന് ഈടാക്കുന്ന നിരക്ക് മാത്രമേ ഒ.സി.ഐ. കാർഡുകാരിൽ നിന്ന് ഈടാക്കാവൂ. അവർക്ക് ഇന്ത്യയിൽ വസ്തുക്കൾ വാങ്ങാനും വിവിധ ജോലികൾ ചെയ്യാനുമുള്ള അവകാശം തുടരും.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: NEWS 360, NATIONAL, NATIONAL NEWS, NRI
KERALA KAUMUDI EPAPER
TRENDING IN NEWS 360
VIDEOS
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.