SignIn
Kerala Kaumudi Online
Thursday, 13 May 2021 5.06 PM IST

ഇടതുനായകൻ നാളെ എത്തുന്നു

pinarayi
പിണറായി വിജയൻ

കണ്ണൂർ: നിയമസഭ തിരഞ്ഞെടുപ്പിനോടനുബന്ധിച്ചുള്ള പ്രചാരണ പരിപാടിക്കായി മുഖ്യമന്ത്രി പിണറായി വിജയൻ കണ്ണൂരിലെത്തുന്നു. ഇതിന്റ ഭാഗമായി അദ്ദേഹത്തിന്റെ മണ്ഡലമായ ധർമ്മടത്ത് വരവേൽപ്പ് നൽകും. നാളെ ഉച്ചകഴിഞ്ഞ് മൂന്നിന് മട്ടന്നൂർ വിമാനത്താവളത്തിലെത്തുന്ന മുഖ്യമന്ത്രിയെ ബാൻഡ് വാദ്യത്തിന്റയും നിരവധി വാഹനങ്ങളുടെയും അകമ്പടിയോടെ പിണറായിയിലേക്ക് ആനയിക്കുമെന്ന് എൽ.ഡി.എഫ് ധർമ്മടം നിയോജക മണ്ഡലം കമ്മിറ്റി ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു.

മട്ടന്നൂരിൽ നിന്ന് പുറപ്പെടുന്ന മുഖ്യമന്ത്രിക്ക് ധർമ്മടം മണ്ഡലത്തിലെ ചെറിയ വളപ്പ്, തട്ടാരി, ചാമ്പാട്, വണ്ണാന്റ മെട്ട, ഓടക്കാട്, മൈലുള്ളിമെട്ട, പൊയനാട്, മമ്പറം, കമ്പനി മെട്ട എന്നിവിടങ്ങളിൽ സ്വീകരണം നൽകും . തുടർന്ന് പിണറായി കൺവെൻഷൻ സെന്ററിന് സമീപം പൊതുയോഗം നടക്കും. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സംസ്ഥാനത്തെ എൽ.ഡി.എഫിന്റെ പ്രചാരണ തുടക്കം കൂടിയാകും മുഖ്യമന്ത്രിയുടെ സ്വീകരണ പരിപാടി. 11ന് വൈകീട്ട് നാലിന് ധർമ്മടം നിയോജക മണ്ഡലത്തിലെ എൽ.ഡി.എഫ് തിരഞ്ഞെടുപ്പ് കമ്മിറ്റി രൂപീകരണ കൺവെൻഷനിലും അദ്ദേഹം പങ്കെടുക്കും.

10 മുതൽ 16 വരെ മണ്ഡലത്തിലെ വിവിധ കേന്ദ്രങ്ങളിൽ തിരഞ്ഞെടുപ്പ് പ്രചാരണ യോഗങ്ങളിൽ പങ്കെടുക്കും. ഒരു ദിവസം ഏഴ് പരിപാടികളുണ്ടാകും. മൂന്ന് ബൂത്തുകൾക്ക് ഒരു പരിപാടി എന്ന നിലയിലാണ് സംഘടിപ്പിച്ചിട്ടുള്ളത്. വാർത്താസമ്മേളനത്തിൽ നേതാക്കളായ മുൻ എം.എൽ.എ കെ.കെ. നാരായണൻ, കെ. ശശിധരൻ, പി. ബാലൻ, ടി.കെ.എ ഖാദർ, എം.കെ. മുരളി എന്നിവർ സംബന്ധിച്ചു.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: LOCAL NEWS, KANNUR, PINARAYI
KERALA KAUMUDI EPAPER
TRENDING IN LOCAL
VIDEOS
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.