SignIn
Kerala Kaumudi Online
Thursday, 13 May 2021 6.22 PM IST

ഇ. ശ്രീധരനോ , കെ. സുരേന്ദ്രനോ ! തൃശൂരിലെ കൺഫ്യൂഷൻ തീരുമോ ?

surendran

തൃശൂർ : തൃശൂർ നിയമസഭാ സീറ്റിൽ എൻ.ഡി.എ സ്ഥാനാർത്ഥിയായി മെട്രോമാൻ ഇ. ശ്രീധരനോ, ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രനോ മത്സരിക്കുമെന്ന അഭ്യൂഹത്തിന് ശക്തിയേറുന്നു. കഴിഞ്ഞ ദിവസം ചേർന്ന കോർ കമ്മിറ്റി യോഗത്തിൽ സംസ്ഥാന പ്രസിഡന്റ് മത്സരിക്കണമെന്ന് തീരുമാനിച്ചിരുന്നു.

ഇതിന്റെ അടിസ്ഥാനത്തിൽ കഴിഞ്ഞ തവണ 86 വോട്ടുകൾക്ക് പരാജയപ്പെട്ട മഞ്ചേശ്വരം, കഴിഞ്ഞ ഉപതിരഞ്ഞെടുപ്പിൽ മികച്ച പ്രകടനം കാഴ്ച്ചവച്ച കോന്നി, എന്നിവയ്ക്ക് പുറമേ തൃശൂരാണ് സൂരേന്ദ്രനായി പരിഗണിക്കുന്ന ഒരു മണ്ഡലം. ഇന്നലെ ചേർന്ന കോർ കമ്മിറ്റി യോഗത്തിലും മത്സരിക്കുന്ന സീറ്റിനെ കുറിച്ച് ചർച്ച നടന്നിരുന്നു.

കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ തൃശൂർ മണ്ഡലത്തിൽ കാര്യമായ നേട്ടം ബി.ജെ.പിക്ക് കൈവരിക്കാനായിരുന്നില്ല. എന്നാൽ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ എൽ.ഡി.എഫിനെ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളി രണ്ടാം സ്ഥാനത്തെത്തി. ഇതിൽ പ്രതീക്ഷയർപ്പിച്ചാണ് സുരേന്ദ്രനെയോ ശ്രീധരനെയോ തൃശൂരിൽ മത്സരിപ്പിക്കണമെന്ന് ആവശ്യപ്പെടുന്നത്.

മന്ത്രി സുനിൽ കുമാർ മത്സരരംഗത്ത് ഇല്ലാത്തതും തങ്ങൾക്ക് ഗുണം ചെയ്യുമെന്നും കണക്ക് കൂട്ടുന്നു. രണ്ടിൽ ആര് വന്നാലും ജില്ലയിൽ അതിന്റെ അലയൊലി സൃഷ്ടിക്കാൻ സാധിക്കുമെന്ന് ജില്ലാ നേതൃത്വം കണക്കുകൂട്ടുന്നു.

ലോക്‌സഭാ തിരഞ്ഞെടുപ്പിൽ 40,000 ഓളം വോട്ട് നേടാനും എൻ.ഡി.എയ്ക്ക് സാധിച്ചിരുന്നു. ശ്രീധരനായി പരിഗണിക്കുന്ന മണ്ഡലങ്ങളിൽ ഒന്നാണ് തൃശൂർ. പാലക്കാട്, തൃപ്പൂണിത്തുറ എന്നീ മണ്ഡലങ്ങളാണ് പരിഗണനയിലുള്ള മറ്റ് മണ്ഡലങ്ങൾ. എതാനും ദിവസം മുമ്പ് സംസ്ഥാന ജനറൽ സെക്രട്ടറി സി. കൃഷ്ണകുമാറിന്റെ സാന്നിദ്ധ്യത്തിൽ ചേർന്ന മണ്ഡലങ്ങളിൽ നിന്നുള്ള അഭിപ്രായം തേടിയപ്പോൾ തൃശൂരിലെ ഭൂരിഭാഗം പേരും ശ്രീധരനെ തൃശൂരിൽ മത്സരിപ്പിക്കണമെന്ന് ആവശ്യമുന്നയിച്ചിരുന്നു. ഇവർ രണ്ട് പേർ ഒഴികെ സംസ്ഥാന വക്താക്കളായ ബി. ഗോപാലകൃഷ്ണൻ, സന്ദീപ് വാര്യർ, വൈസ് പ്രസിഡന്റ് എം.എസ് സമ്പൂർണ്ണ എന്നിവരാണ് പരിഗണനയിലുള്ളത്. എൽ.ഡി.എഫിൽ പി. ബാലചന്ദ്രൻ, യു.ഡി.എഫിൽ പത്മജ വേണുഗോപാൽ എന്നിവരാണ് പരിഗണനയിലുള്ളത്.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: LOCAL NEWS, THRISSUR, SREEDHARAN
KERALA KAUMUDI EPAPER
TRENDING IN LOCAL
VIDEOS
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.