SignIn
Kerala Kaumudi Online
Tuesday, 11 May 2021 3.15 AM IST

തൃപ്പൂണിത്തുറ അട്ടിമറിയുമോ?

election

കൊച്ചി: സിറ്റിംഗ് എം.എൽ.എ എം.സ്വരാജിനെ നേരിടാൻ മുൻ മന്ത്രി കെ.ബാബു തൃപ്പൂണിത്തുറയിലുണ്ടാകുമോ? പിന്നാക്ക വിഭാഗത്തിൽ നിന്നും ഉയർന്നു വന്ന മദ്ധ്യകേരളത്തിലെ ഈ പ്രമുഖ കോൺഗ്രസ് നേതാവിന് സീറ്റ് നിഷേധിക്കാൻ നീക്കം നടക്കുന്നതായി കോൺഗ്രസിലെ ഒരു വിഭാഗം പറയുന്നു.

തൃപ്പൂണിത്തുറ നഗരസഭയിൽ 15 സീറ്റുകൾ നേടി മുഖ്യ പ്രതിപക്ഷമായ പാർട്ടി, മണ്ഡലത്തിലെ മറ്റ് തദ്ദേശ സ്ഥാപനങ്ങളിലും നല്ല മുന്നേറ്റമുണ്ടാക്കി.

2016ൽ ബി.ജെ.പി സ്ഥാനാർത്ഥി തുറവൂർ വിശ്വംഭരൻ നേടിയത് 29,843 വോട്ടുകളാണ്. എം.സ്വരാജിന് ലഭിച്ചത് 62,346 വോട്ടും കെ.ബാബു നേടിയത് 58,230 വോട്ടുമാണ്.2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ബി.ജെ.പിക്ക് 25,000 വോട്ടുകളേ നേടാനായുള്ളു. തദ്ദേശ തിരഞ്ഞെടുപ്പിൽ പാർട്ടി സ്ഥിതി മെച്ചപ്പെടുത്തി.

അടിപതറാതെ എം. സ്വരാജ്

മുൻ മന്ത്രിമാരായ ടി.കെ.രാമകൃഷ്ണൻ രണ്ട് തവണയും, വി.വിശ്വനാഥമേനോൻ ഒരു തവണയും എൽ.ഡി.എഫിനെ പ്രതിനിധീകരിച്ച മണ്ഡലം എം. സ്വരാജ് പിടിച്ചെടുത്തപ്പോൾ നാലാം തവണയും ചുവന്നു.സിറ്റിംഗ് സീറ്റ് വീണ്ടും പിടിക്കാനുള്ള തയ്യാറെടുപ്പിലാണ് എം.സ്വരാജ്.

ലോക്‌സഭാ തിരഞ്ഞെടുപ്പിൽ യു.ഡി.എഫ് 19,000 വോട്ടി​ന്റെ മേൽക്കൈ നേടിയെങ്കിലും, തദ്ദേശ തിരഞ്ഞെടുപ്പിൽ 6000 വോട്ടുകൾക്ക് എൽ.ഡി.എഫ് മുന്നിലെത്തി.


അങ്കത്തിനൊരുങ്ങി കെ.ബാബു

കാൽ നൂറ്റാണ്ട് തൃപ്പൂണിത്തുറക്കാരുടെ മനസ് കീഴടക്കിയ ബാബു കഴിഞ്ഞ വർഷം അടിതെറ്റിയ ശേഷവും മണ്ഡലത്തിൽ നിറഞ്ഞ് നിൽപ്പുണ്ട്.2016ൽ കെ.പി.സി.സി പ്രസിഡന്റ് വി.എം.സുധീരൻ തന്നെ ബാബുവിനെതിരെ പരസ്യ നിലപാടെടുത്തതും അഴിമതിക്കേസുകളും കാലുവാരലുമാണ് ബാബുവിനെ വീഴ്ത്തിയത്.
എക്കാലത്തും തന്റെ വിശ്വസ്തനായ ബാബുവിനെ കൈവിടാൻ ഉമ്മൻ ചാണ്ടിയും തയ്യാറാവി​ല്ലെന്നാണ് സൂചന.

മെട്രോമാന് നിർണായകം

മെട്രോമാൻ ഡോ.ഇ.ശ്രീധരൻ സ്ഥാനാർത്ഥി​യായാലും ഇല്ലെങ്കിലും വിജയിക്കാൻ വേണ്ടി തന്നെയാകും തങ്ങളുടെ കളിയെന്ന് ബി.ജെ.പിയും വ്യക്തമാക്കിയിട്ടുണ്ട്. ജില്ലയിലെ ബി.ജെ.പിയുടെ ഏക എ ക്ളാസ് മണ്ഡലമാണ് തൃപ്പൂണിത്തുറ.കഴിഞ്ഞ തിരഞ്ഞെടുപ്പിലെ പാർട്ടി സ്ഥാനാർത്ഥി തുറവൂർ വിശ്വംഭരന് 30,000 വോട്ട് പി​ടി​ക്കാൻ കഴിഞ്ഞെങ്കിൽ മെട്രോമാൻ ഇത്തവണ മണ്ഡലം പിടിച്ചെടുക്കുക തന്നെ ചെയ്യുമെന്ന് പാർട്ടി നേതാക്കൾ പറയുന്നു.

ഒ​മ്പ​തി​ട​ത്ത് ​സി.​പി.​എം

കൊ​ച്ചി​:​ ​പെ​രു​മ്പാ​വൂ​രും​ ​പി​റ​വ​വും​ ​വി​ട്ടു​ന​ൽ​കി​ ​സി.​പി.​എം​ ​അ​ന്തി​മ​ ​സ്ഥാ​നാ​ർ​ത്ഥി​ ​പ​ട്ടി​ക​യാ​യി.​ ​ജി​ല്ല​യി​ൽ​ ​ഒ​മ്പ​ത് ​ഇ​ട​ത്ത് ​സി.​പി.​എം​ ​മ​ത്സ​രി​ക്കും.മ​ണ്ഡ​ലം​ ​പി​ടി​ച്ച​ട​ക്കാ​ൻ​ ​എ​റ​ണാ​കു​ള​ത്തും​ ​തൃ​ക്കാ​ക്ക​ര​യി​ലും​ ​ഇ​ട​ത് ​സ്വ​ത​ന്ത്ര​രെ​യാ​ണ് ​പോ​രി​നി​റ​ങ്ങു​ന്ന​ത്.​ ​പ​റ​വൂ​രി​ലും​ ​മൂ​വാ​റ്റു​പു​ഴ​യി​ലും​ ​സി.​പി.​ഐ​ ​ത​ന്നെ​ ​ഇ​ത്ത​വ​ണ​യും​ ​മ​ത്സ​രി​ക്കും.
പ​റ​വൂ​രും​ ​പി​റ​വ​വും​ ​വ​ച്ചു​മാ​റു​ന്ന​ത് ​സം​ബ​ന്ധി​ച്ച് ​ച​ർ​ച്ച​ക​ൾ​ ​ന​ട​ന്നെ​ങ്കി​ലും​ ​പ​ര​മ്പ​രാ​ഗ​ത​ ​മ​ണ്ഡ​ല​മാ​യ​ ​പ​റ​വൂ​ർ​ ​വി​ട്ടു​കൊ​ടു​ക്കേ​ണ്ടെ​ന്ന് ​നി​ല​പാ​ട് ​സി.​പി.​ഐ​ ​എ​ത്തു​ക​യാ​യി​രു​ന്നു.​ ​മൂ​വാ​റ്റു​പു​ഴ​യി​ൽ​ ​എ​ൽ​ദോ​ ​എ​ബ്രാ​ഹാ​മി​ന് ​മ​ത്സ​രി​ക്കു​മെ​ന്ന് ​ഏ​റെ​ക്കു​റെ​ ​ഉ​റ​പ്പാ​യി.​ ​പ​റ​വൂ​രി​ൽ​ ​നാ​ല് ​പേ​രാ​ണ് ​സി.​പി.​ഐ​യു​ടെ​ ​പ​രി​ഗ​ണ​ന​യി​ലു​ള്ള​ത്.​ ​ജി​ല്ലാ​ ​സെ​ക്ര​ട്ട​റി​ ​പി.​രാ​ജു,​ ​അ​സി.​ ​സെ​ക്ര​ട്ട​റി​ ​സു​ഗു​ത​ൻ​ ​എ​ന്നി​വ​ർ​ക്കാ​ണ് ​മു​ൻ​ഗ​ണ​ന.
ജെ.​ഡി.​എ​സി​നാ​ണ് ​അ​ങ്ക​മാ​ലി.​ ​പെ​രു​മ്പാ​വൂ​രി​ൽ​ ​മു​ൻ​ ​ഭാ​ഗ്യ​ക്കു​റി​ ​വ​കു​പ്പ് ​ചെ​യ​ർ​മാ​ൻ​ ​ബാ​ബു​ ​ജോ​സ​ഫാ​ണ് ​പ​രി​ഗ​ണ​ന​യി​ലു​ള്ള​ത്.​ ​പി​റ​വം​ ​സീ​റ്റി​ൽ​ ​ച​ർ​ച്ച​ ​പു​രോ​ഗ​മി​ക്കു​ക​യാ​ണ്.​ ​ജെ.​ഡി.​എ​സും​ ​അ​ന്തി​മ​ ​തീ​രു​മാ​ന​ത്തി​ൽ​ ​എ​ത്തി​യി​ട്ടി​ല്ല.
•​ ​തൃ​പ്പൂ​ണി​ത്തു​റ​:​ ​എം.​സ്വ​രാ​ജ്
•​ ​കോ​ത​മം​ഗ​ലം​ ​:​ ​ആ​ന്റ​ണി​ ​ജോൺ
•​ ​വൈ​പ്പി​ൻ​ ​കെ.​എ​ൻ.​ ​ഉ​ണ്ണി​ക്കൃ​ഷ്ണൻ
•​ ​കു​ന്ന​ത്തു​നാ​ട് ​:​ ​പി​​.​വി​​.​ ​ശ്രീ​നി​ജൻ
•​ ​എ​റ​ണാ​കു​ളം​ ​:​ ​ഷാ​ജി​ ​ജോ​ർ​ജ്
•​ ​തൃ​ക്കാ​ക്ക​ര​ ​:​ ​കെ.​ജേ​ക്ക​ബ്
•​ ​കൊ​ച്ചി​ ​:​ ​കെ.​ജെ​ ​മാ​ക്സി
•​ ​ആ​ലു​വ​ ​:​ ​ഷെ​ൽ​നാ​ ​നി​ഷാ​ദ്

തി​ര​ഞ്ഞെ​ടു​പ്പി​ൽ​ ​അ​റി​യാൻ

കോ​ല​ഞ്ചേ​രി​:​ ​തി​ര​ഞ്ഞെ​ടു​പ്പ് ​കാ​ല​ത്ത് ​കൈ​യ്യി​ൽ​ ​ക​രു​താ​വു​ന്ന​ത് ​പ​ര​മാ​വ​ധി​ 50,000​ ​രൂ​പ​ ​വ​രെ​ ​മാ​ത്രം.​ ​മ​തി​യാ​യ​ ​രേ​ഖ​ക​ൾ​ ​ഇ​ല്ലാ​തെ​ ​കൂ​ടു​ത​ൽ​ ​തു​ക​ ​ക​ണ്ടെ​ത്തി​യാ​ൽ​ ​സ്​​റ്റാ​​​റ്റി​ക് ​സ​ർ​വ​ലൈ​ൻ​സ് ​ടീ​മി​ന്റെ​ ​ഫ്‌​ളൈ​യിം​ഗ് ​സ്‌​ക്വാ​ഡു​ക​ൾ​ ​പി​ടി​ച്ചെ​ടു​ക്കും.​ ​തു​ക​ ​തി​രി​ച്ചു​ ​കി​ട്ടാ​ൻ​ ​ക​ട​മ്പ​ക​ളേ​റെ​യാ​ണ്.
നി​യ​മാ​നു​സൃ​ത​മ​ല്ലാ​ത്ത​ ​മ​ദ്യം,​ ​മ​യ​ക്കു​മ​രു​ന്ന്,​ ​പു​ക​യി​ല​ ​ഉ​ല്പ​ന്ന​ങ്ങ​ൾ​ ​എ​ന്നി​വ​യു​മാ​യി​ ​വാ​ഹ​ന​ങ്ങ​ളി​ൽ​ ​യാ​ത്ര​ ​ചെ​യ്യു​ന്ന​വ​ർ​ക്കെ​തി​രെ​യും​ ​ന​ട​പ​ടി​യു​ണ്ടാ​കും.

പോ​സ്​​റ്റ​ൽ​ ​വോ​ട്ടിം​ഗ് ​അ​പേ​ക്ഷ​ക​ളു​ടെ​ ​വി​ത​ര​ണം​ ​തു​ട​ങ്ങി
80​ ​വ​യ​സി​ന് ​മു​ക​ളി​ൽ​ ​പ്രാ​യ​മു​ള്ള​വ​ർ,​ ​ഭി​ന്ന​ശേ​ഷി​ക്കാ​ർ,​ ​കൊ​വി​ഡ് ​രോ​ഗി​ക​ൾ​ ​എ​ന്നി​വ​ർ​ക്കാ​ണ് ​ഈ​ ​സൗ​ക​ര്യം.​ ​ബൂ​ത്ത് ​ലെ​വ​ൽ​ ​ഓ​ഫീ​സ​ർ​മാ​ർ​ ​അ​ർ​ഹ​രാ​യ​ ​സ​മ്മ​തി​ദാ​യ​ക​രു​ടെ​ ​വീ​ടു​ക​ളി​ൽ​ ​നേ​രി​ട്ടെ​ത്തി​ക്കും.​ 17​ന​കം​ ​തി​രി​ച്ചേ​ൽ​പ്പി​ക്ക​ണം.​ 14​ ​നി​യോ​ജ​ക​ ​മ​ണ്ഡ​ല​ങ്ങ​ളി​ലാ​യി​ 94,000​ത്തി​ല​ധി​കം​ ​വോ​ട്ട​ർ​മാ​രാ​ണ് ​ത​പാ​ൽ​ ​വോ​ട്ടി​ന് ​അ​ർ​ഹ​ത​യു​ള്ള​വ​ർ.​ 80​ ​വ​യ​സി​ന് ​മു​ക​ളി​ലു​ള്ള​വ​ർ​ ​ഫോ​റം​ ​മാ​ത്രം​ ​പൂ​രി​പ്പി​ച്ച് ​ന​ൽ​കി​യാ​ൽ​ ​മ​തി.​ ​ഭി​ന്ന​ശേ​ഷി​ക്കാ​രും,​ ​കൊ​വി​ഡ് ​ബാ​ധി​ത​രും​ ​ആ​രോ​ഗ്യ​വ​കു​പ്പി​ന്റെ​ ​സ​ർ​ട്ടി​ഫി​ക്ക​​​റ്റു​ക​ൾ​ ​അ​പേ​ക്ഷ​യ്‌​ക്കൊ​പ്പം​ ​ന​ൽ​ക​ണം.

വീ​ടു​ ​ക​യ​റാ​ൻ​ 5​ ​പേ​ർ​ ​മാ​ത്രം
•​ ​വീ​ടി​നു​ള്ളി​ൽ​ ​പ്ര​വേ​ശി​ക്കാ​തെ​ 2​ ​മീ​​​റ്റ​ർ​ ​അ​ക​ലം​ ​പാ​ലി​ച്ച് ​വോ​ട്ട് ​അ​ഭ്യ​ർ​ത്ഥി​ക്ക​ണം.
•​ ​എ​ല്ലാ​ ​അം​ഗ​ങ്ങ​ളും​ ​മൂ​ക്കും​ ​വാ​യും​ ​മൂ​ടും​ ​വി​ധം​ ​മാ​സ്‌​ക് ​ധ​രി​ക്ക​ണം.
•​ ​ല​ഘു​ലേ​ഖ​ക​ൾ,​ ​നോ​ട്ടീ​സ് ​എ​ന്നി​വ​ ​പ​രി​മി​ത​പ്പെ​ടു​ത്തി​ ​സോ​ഷ്യ​ൽ​ ​മീ​ഡി​യ​ ​പ​ര​മാ​വ​ധി​ ​ഉ​പ​യോ​ഗ​പ്പെ​ടു​ത്ത​ണം.
•​ ​പ​നി,​ ​ചു​മ,​ ​തൊ​ണ്ട​വേ​ദ​ന​ ​തു​ട​ങ്ങി​യ​ ​ല​ക്ഷ​ണ​ങ്ങ​ൾ​ ​ഉ​ണ്ടെ​ങ്കി​ൽ​ ​പ്ര​ചാ​ര​ണ​ത്തി​ന് ​ഇ​റ​ങ്ങ​രു​ത്.
•​ ​ആ​ലിം​ഗ​നം,​ ​ഹ​സ്ത​ദാ​നം,​ ​അ​നു​ഗ്ര​ഹം​ ​വാ​ങ്ങ​ൽ,​ ​കു​ഞ്ഞു​ങ്ങ​ളെ​ ​എ​ടു​ക്ക​ൽ​ ​എ​ന്നി​വ​ ​ഒ​ഴി​വാ​ക്ക​ണം.
•​ ​കൊ​വി​ഡ് ​രോ​ഗി​ക​ളും​ ​ക്വാ​റ​ന്റൈ​ൻ​കാ​രു​മു​ള്ള​ ​വീ​ടു​ക​ളി​ൽ​ ​ഫോ​ൺ​ ​വ​ഴി​ ​മാ​ത്രം​ ​വോ​ട്ട​ഭ്യ​ർ​ത്ഥി​ക്ക​ണം.

9​ ​വ​രെ​ ​പേ​രു​ ​ചേ​ർ​ക്കാം
വോ​ട്ട​ർ​ ​പ​ട്ടി​ക​യി​ൽ​ ​പേ​ര് ​ചേ​ർ​ക്കാ​ൻ​ 9​ ​വ​രെ​ ​അ​വ​സ​ര​മു​ണ്ട്.​ ​w​w​w.​n​s​v​p.​i​n​ ​വ​ഴി​യും​ ​വോ​ട്ട​ർ​ ​ഹെ​ൽ​പ്‌​ലൈ​ൻ​ ​എ​ന്ന​ ​ആ​പ്ലി​ക്കേ​ഷ​നു​ലൂ​ടെ​യും​ ​പേ​ര് ​ചേ​ർ​ക്കാം.​ ​പേ​രു​ണ്ടോ​യെ​ന്ന് ​പ​രി​ശോ​ധി​ക്കാം

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: LOCAL NEWS, ERNAKULAM, ELECTON
KERALA KAUMUDI EPAPER
TRENDING IN LOCAL
VIDEOS
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.