കൊച്ചി: അന്താരാഷ്ട്ര വനിതാദിനത്തോട് അനുബന്ധിച്ച് വാസ്തുകലാരംഗത്തെ മികച്ച സേവനം കാഴ്ചവച്ച വനിതകളെ ഏഷ്യൻ സ്കൂൾ ഒഫ് ആർക്കിടെക്ചർ ആൻഡ് ഡിസൈൻ ഇന്നൊവേഷൻസ് (ആസാദി ) ആദരിക്കുന്നു.
ആർക്കിടെക്ട് ജയശ്രീ ദേശ്പാണ്ഡെ (മഹാരഷ്ട്ര), എ .സുബ്ബലക്ഷ്മി (ആന്ധ്രാപ്രദേശ് ), രേണു ഹസൻ (തെലങ്കാന), നീലം മഞ്ജുനാഥ് (കർണാടക), ഷെയ്ല ശ്രീപ്രകാശ് (തമിഴ്നാട് ), ജാബിൻ സക്കറിയാസ് (കേരള ) എന്നിവർക്കാണ് ആദരം.
നാളെ വൈകിട്ട് 3.30ന് വൈറ്റില സിൽവർ സാൻഡ് ഐലൻഡിലെ ആസാദി കോളേജിൽ നടക്കുന്ന ചടങ്ങിൽ പുരസ്കാരങ്ങൾ സമ്മാനിക്കും.
വാസ്തുകല വിദ്യാഭ്യാസ മേഖലയിൽ കഴിഞ്ഞ എട്ടുവർഷമായി മാതൃകാപരമായ നേതൃത്വം നൽകുന്ന ആസാദി കോളേജ് ഗുരുകുല വിദ്യാഭ്യാസ രീതിയാണ് പിന്തുടരുന്നത്. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ആർക്കിടെക്ട്സ് കേരള ചാപ്ടറിന്റെ കീഴിലുള്ള എട്ട് കേന്ദ്രങ്ങൾ വഴിയാണ് പുരസ്കാര ജേതാക്കളെ തിരഞ്ഞെടുത്തത്.