SignIn
Kerala Kaumudi Online
Wednesday, 12 May 2021 7.28 AM IST

വീണപൂവ്, ​കുമാരകവി പുരസ്കാരങ്ങൾക്കുള്ള കൃതികൾ ക്ഷണിക്കുന്നു

asan

തിരുവനന്തപുരം: തോന്നയ്ക്കൽ കുമാരനാശാൻ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് കൾച്ചർ ഏർപ്പെടുത്തിയിട്ടുള്ള വീണപൂവ് അവാർഡിലേക്കുള്ള കൃതികൾ ക്ഷണിക്കുന്നു.കുമാരനാശാന്റെ ജീവിതത്തെയോ കൃതികളെയോ ആധാരമാക്കി 2020 ഒക്ടോബർ 31ന് മുമ്പുള്ള അഞ്ച് വർഷങ്ങൾക്കുള്ളിൽ ആദ്യ പതിപ്പായി പ്രസിദ്ധീകരിച്ച പഠന ഗ്രന്ഥങ്ങളാണ് പരിഗണിക്കുന്നത്. 12500 രൂപയും പ്രശസ്തിപത്രവും ശില്പവുമടങ്ങുന്നതാണ് അവാർഡ്.

20ന് മുമ്പ് അപേക്ഷിക്കണം.

18നും 35നും മദ്ധ്യേ പ്രായമുള്ളവർ രചിച്ച, പുസ്തക രൂപത്തിൽ പ്രസിദ്ധീകരിച്ചിട്ടില്ലാത്ത ഒന്നോ അതിലധികമോ കവിതകളാണ് കുമാരകവി പുരസ്കാരത്തിന് പരിഗണിക്കുന്നത്. 25000 രൂപയും പ്രശസ്തിപത്രവും ശില്പവുമടങ്ങുന്നതാണ് പുരസ്കാരം. 3ന് മുമ്പ് അപേക്ഷകൾ സമർപ്പിക്കണമെന്ന് സെക്രട്ടറി പ്രൊഫ. എം.ആർ. സഹൃദയൻ തമ്പി അറിയിച്ചു.

വിവരങ്ങൾക്ക്:0471 2618873,​9995778969

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: AWARD
KERALA KAUMUDI EPAPER
TRENDING IN KERALA
VIDEOS
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.