SignIn
Kerala Kaumudi Online
Tuesday, 15 June 2021 8.50 AM IST

അമ്പലക്കുളങ്ങര റോഡിൽ അന്തകനായി അപകട വളവ്

1
അപകടം പതിയിരിക്കുന്ന അമ്പലകുളങ്ങര റോഡ്

കുറ്റ്യാടി: വടകര- കുറ്റ്യാടി റോഡിൽ അമ്പലക്കുളങ്ങര വളവിൽ അപകടം പതിവാകുന്നു. കഴിഞ്ഞ ദിവസം അമിതവേഗത്തിലെത്തിയ ബൈക്കിടിച്ച് കാൽനട യാത്രക്കാരന് പരിക്കേറ്റു. മാസങ്ങൾക്ക് മുമ്പ് ഇതേ സ്ഥലത്ത് വാനിടിച്ച് പരിക്കേറ്റ സ്ത്രീ ഏറെ നാൾ ചികിത്സയിലായിരുന്നു. രണ്ട് വർഷം മുമ്പ് കക്കട്ടിലെ വ്യാപാരി മോട്ടോർ ബൈക്ക് അപകടത്തിൽ മരിച്ചതും ഇതേ സ്ഥലത്തു തന്നെ. വാഹനങ്ങൾ കൂട്ടിയിടിച്ചുണ്ടായ അപകടങ്ങൾ വേറെയും നിരവധിയുണ്ട്. അപകടങ്ങൾ നിരന്തരം ഉണ്ടായിട്ടും അധികൃതർക്ക് അനങ്ങാപ്പാറ നയമാണ്. അപകട വളവിൽ വാഹനങ്ങൾ ചീറിപ്പായുന്നത് നിയന്ത്രിക്കാനോ സുരക്ഷാ സംവിധാനം ഒരുക്കാനോ ഇതുവരെ ആരും തയ്യാറായിട്ടില്ല. വില്ലേജ് ഓഫീസ്, സർക്കാർ ആശുപത്രി, അമ്പലക്കുളങ്ങര ക്ഷേത്രം , സ്വകാര്യ ആശുപത്രി തുടങ്ങി നിരവധി സ്ഥാപനങ്ങൾ റോഡിന് ഇരുവശങ്ങളിലുമുണ്ട്‌. നൂറുകണക്കിനാളുകൾ ദിനവുമെത്തുന്ന ഇവിടെ റോഡ് മുറിച്ചു കടക്കാനുള്ള സീബ്രാലൈനുമില്ല. നേരത്തെ ഉണ്ടായിരുന്ന സീബ്രാലൈൻ മാഞ്ഞുപോയിട്ട് മാസങ്ങളായി. വാഹനങ്ങളുടെ അമിതവേഗത നിയന്ത്രിക്കാൻ നടപടി വേണമെന്നും അമ്പലക്കുളങ്ങര ടൗൺ കേന്ദ്രീകരിച്ച് സ്ഥിരം പൊലീസ് ഔട്ട് പോസ്റ്റ് സ്ഥാപിക്കണമെന്നും അമ്പലക്കുളങ്ങര ടൗൺ കോൺഗ്രസ് കമ്മിറ്റി ആവശ്യപ്പെട്ടു. യോഗത്തിൽ കെ.പി.ബിനീഷ് അദ്ധ്യക്ഷത വഹിച്ചു. എലിയാറ ആനന്ദൻ, മുരളി കുളങ്ങരത്ത്, കുനിയിൽ അനന്തൻ , എം.സി. കൃഷ്ണൻ , എ.കെ പ്രകാശൻ , നിശോഭ് ചീളിൽ, അരുൺ മുയോട്ട് , വിനോദൻ എന്നിവർ പ്രസംഗിച്ചു.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: LOCAL NEWS, KOZHIKODE
KERALA KAUMUDI EPAPER
TRENDING IN LOCAL
VIDEOS
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.