SignIn
Kerala Kaumudi Online
Wednesday, 12 May 2021 6.55 AM IST

മ​ല​മ​ട​ക്കു​ക​ളി​ൽ ​ ​നി​ശാ​പാ​ർ​ട്ടി​ക​ൾ​ക്ക് ​കു​റ​വി​ല്ല ​ല​ഹ​രി​യു​ടെ​ ​ഹ​ബ്ബാ​യി​ ​ ഇ​ടു​ക്കി​

hub

കോ​ട്ട​യം​:​​​ ​​​ഇ​ടു​ക്കി​ ​ജി​ല്ല​യി​ൽ​ ​മ​യ​ക്കു​മ​രു​ന്ന് ​നി​ശാ​ ​പാ​ർ​ട്ടി​ക​ൾ​ ​ഏ​റു​ന്നു.​ ​ബം​ഗ​ളൂ​രു,​ ​ത​മി​ഴ്നാ​ട്,​ ​ഗോ​വ​ ​എ​ന്നി​വി​ട​ങ്ങ​ളി​ൽ​ ​നി​ന്നും​ ​മ​യ​ക്കു​മ​രു​ന്നു​ക​ൾ​ ​എ​ത്തി​ക്കു​ന്ന​ത് ​ആ​ഡം​ബ​ര​ ​കാ​റു​ക​ളി​ലും​ ​ഓ​ൺ​ലൈ​ൻ​ ​വ​ഴി​യാ​യും.​ ​എ​ന്നാ​ൽ,​ ​അ​ന്വേ​ഷ​ണം​ ​പ്ര​ഹ​സ​ന​മാ​വു​ന്ന​താ​യി​ ​പ​ര​ക്കെ​ ​ആ​രോ​പ​ണം​ ​ഉ​യ​ർ​ന്നി​ട്ടു​ണ്ട്.

ല​ഹ​രി​ ​നി​ശാ​പാ​ർ​ട്ടി​ക്കി​ട​യി​ൽ​ ​ഇ​ന്ന​ലെ​ ​വ​ട്ട​വ​ട​യി​ൽ​ ​എ​ക്സൈ​സ് ​ന​ട​ത്തി​യ​ ​റെ​യ്ഡി​ൽ​ ​എം.​ഡി.​എം.​എ​യും​ ​ഹ​ഷീ​ഷും​ ​ഉ​ണ​ക്ക​ ​ക​ഞ്ചാ​വും​ ​സ​ഹി​തം​ ​മൂ​ന്നു​ ​പേ​രെ​ ​പി​ടി​കൂ​ടി​യി​രു​ന്നു.​ ​വാ​ഗ​മ​ണ്ണി​ൽ​ ​മാ​സ​ങ്ങ​ൾ​ക്കു​മു​മ്പ് ​ക്ലി​​​ഫ് ​​​ഇ​​​ൻ​​​ ​​​റി​​​സോ​​​ർ​​​ട്ടി​​​ൽ​​​ ​​​ല​​​ഹ​​​രി​​​ ​​​നി​​​ശാ​​​ ​​​പാ​​​ർ​​​ട്ടി​​​ക്ക് ​​​എ​​​ത്തി​​​യ​​​ ​​​വ​​​നി​​​ത​​​ക​​​ള​​​ട​​​ക്കം​​​ 58​​​ ​​​പേ​​​രെ​​​ ​​​പൊ​​​ലീ​​​സ് ​​​അ​റ​സ്റ്റ് ​ചെ​യ്തി​രു​ന്ന​ത് ​നാ​ടി​നെ​ ​ഞെ​ട്ടി​ച്ച​ ​സം​ഭ​വ​മാ​യി​രു​ന്നു.​ ​ഈ​ ​കേ​സ് ​അ​ന്വേ​ഷ​ണം​ ​ക്രൈം​ബ്രാ​ഞ്ച് ​അ​ന്വേ​ഷി​ച്ചു​വ​രു​ന്ന​തി​നി​ട​യി​ലാ​ണ് ​വ​ട്ട​വ​ട​യി​ലും​ ​ല​ഹ​രി​ ​നി​ശാ​ ​പാ​ർ​ട്ടി​ ​ന​ട​ന്ന​ത്.
സീ​രി​യ​ൽ​ ​ന​ടി​ ​അ​ട​ക്ക​മു​ള്ള​ ​ഉ​ന്ന​ത​രാ​ണ് ​വാ​ഗ​മ​ൺ​ ​ല​ഹ​രി​ ​നി​ശാ​പാ​ർ​ട്ടി​യി​ൽ​ ​പ​ങ്കെ​ടു​ക്കാ​നെ​ത്തി​യ​ത്.
​​ ​​​ക​​​ഴി​​​ഞ്ഞ​​​ ​​​മൂ​​​ന്ന് ​​​മാ​​​സ​​​ത്തി​​​നി​​​ടെ​​​ ​​​നി​​​ര​​​വ​​​ധി​​​ ​​​വ​​​ൻ​​​ ​​​ല​​​ഹ​​​രി​​​ ​​​വേ​​​ട്ട​​​ക​​​ളാ​​​ണ് ​​​ഇ​ടു​ക്കി​ ​ജി​ല്ല​യി​ൽ​ ​​​ന​​​ട​​​ന്ന​​​ത്.​​​ ​​​ ​പു​​​തു​​​വ​​​ത്സ​​​ര​​​ദി​​​ന​​​ത്തി​ൽ​ 10.5​​​ ​​​കി​​​ലോ​​​ ​​​ക​​​ഞ്ചാ​​​വു​​​മാ​​​യി​​​ ​​​കൊ​​​ന്ന​​​ത്ത​​​ടി​​​യി​​​ൽ​​​ ​​​നാ​​​ല് ​​​പേ​​​ർ​​​ ​​​പി​​​ടി​​​യി​​​ലാ​​​യി​​​രു​​​ന്നു.​​​ ​​​ഫെ​​​ബ്രു​​​വ​​​രി​​​ ​​​ഏ​​​ഴി​​​ന് ​​​വ​​​ണ്ട​​​ന്മേ​​​ടി​​​ന് ​​​സ​​​മീ​​​പം​​​ ​​​ആ​​​മ​​​യാ​​​റി​​​ൽ​​​ 16.5​​​ ​​​കി​​​ലോ​​​ ​​​ക​​​ഞ്ചാ​​​വു​​​മാ​​​യി​​​ ​​​മൂ​​​ന്ന് ​​​പേ​​​ർ​ ​അ​റ​സ്റ്റി​ലാ​യി.​ ​​​ഫെ​​​ബ്രു​​​വ​​​രി​​​ 26​​​ന് ​​​കു​​​മ​​​ളി​​​യി​​​ൽ​​​ ​​​നി​​​ന്ന് ​​​ക​​​ഞ്ചാ​​​വും​​​ ​​​ഹാ​​​ഷി​​​ഷ് ​​​ഓ​​​യി​​​ലു​​​മ​​​ട​​​ക്കം​​​ ​​​ഒ​​​ന്ന​​​ര​​​ക്കോ​​​ടി​​​ ​​​രൂ​​​പ​​​യു​​​ടെ​​​ ​​​ല​​​ഹ​​​രി​​​ ​​​മ​​​രു​​​ന്നു​​​ക​ളാ​ണ് ​പി​ടി​ച്ചെ​ടു​ത്ത​ത്.​ ​ഈ​ ​സം​ഭ​വ​ത്തി​ൽ​ ​​​മൂ​​​ന്ന് ​​​പേ​​​രെ​ ​അ​റ​സ്റ്റ് ​ചെ​യ്തി​രു​ന്നു.​ ​​​മൂ​​​ന്ന് ​​​മാ​​​സ​​​ത്തി​​​നി​​​ടെ​​​ ​​​ന​​​ട​​​ന്ന​​​ ​​​വ​​​ൻ​​​ല​​​ഹ​​​രി​​​ ​​​വേ​​​ട്ട​​​ക​​​ൾ​​​ ​​​മാ​​​ത്ര​​​മാ​​​ണി​​​ത്.​ ​എ​ന്നാ​ൽ​ൻ​ ​മി​ക്ക​ ​കേ​സു​ക​ളി​ലും​ ​അ​ന്വേ​ഷ​ണം​ ​ന​ട​ന്നു​വ​രു​ന്ന​താ​യാ​ണ് ​പൊ​ലീ​സും​ ​എ​ക്സൈ​സും​ ​വെ​ളി​പ്പെ​ടു​ത്തു​ന്ന​ത്.
ഹാ​ഷി​ഷും​ ​എം.​ഡി.​എം.​എ​യും​ ​വ​ട്ട​വ​ട​യി​ൽ​ ​എ​ത്തി​ച്ച​ത് ​ഓ​ൺ​ലൈ​നാ​യി​ ​ബു​ക്ക് ​ചെ​യ്ത് ​ആ​യി​രു​ന്നു​വെ​ന്ന് ​പി​ടി​യി​ലാ​യ​വ​ർ​ ​എ​ക്സൈ​സി​നോ​ട് ​വ്യ​ക്ത​മാ​ക്കി​യി​രു​ന്നു.​ ​വാ​ഗ​മ​ൺ​ ​നി​ശാ​ക്യാ​മ്പി​ൽ​ ​മാ​ര​ക​ ​മ​യ​ക്കു​മ​രു​ന്ന് ​എ​ത്തി​ച്ച​ത് ​ആ​ഡം​ബ​ര​ ​കാ​റു​ക​ളി​ലാ​യി​രു​ന്നു.​ ​ബം​ഗ​ളൂ​രു​വി​ൽ​ ​പ​ഠി​ക്കു​ന്ന​ ​കു​ട്ടി​ക​ളെ​ ​ഉ​പ​യോ​ഗി​ച്ചും​ ​മാ​ര​ക​ ​മ​യ​ക്കു​മ​രു​ന്നു​ക​ൾ​ ​എ​ത്തി​ച്ചി​രു​ന്നു.
പ​രി​ശോ​ധ​ന​ ​ഒ​ഴി​വാ​ക്കാ​ൻ​ ​ആ​ഡം​ബ​ര​കാ​റു​കൾ
ആ​ഡം​ബ​ര​ ​കാ​റു​ക​ളി​ൽ​ ​ല​ഹ​രി​ ​എ​ത്തി​ക്കു​ന്ന​തി​നാ​ൽ​ ​മി​ക്ക​പ്പോ​ഴും​ ​പൊ​ലീ​സി​ന്റെ​യും​ ​എ​ക്സൈ​സി​ന്റെ​യും​ ​പ​രി​ശോ​ധ​ന​യി​ൽ​ ​നി​ന്ന് ​ഒ​ഴി​വാ​കും.​ ​മാ​ര​ക​ ​മ​യ​ക്കു​മ​രു​ന്ന് ​ക​ട​ത്തു​ന്ന​ ​വാ​ഹ​ന​ത്തോ​ടൊ​പ്പം​ ​ഒ​ന്നി​ൽ​ ​കൂ​ടു​ത​ൽ​ ​വാ​ഹ​ന​ങ്ങ​ളും​ ​അ​ക​മ്പ​ടി​ ​സേ​വി​ക്കും.​ ​സം​ശ​യം​ ​തോ​ന്നി​യാ​ലു​ട​ൻ​ ​വാ​ഹ​ന​ത്തി​ൽ​ ​നി​ന്ന് ​സാ​ധ​നം​ ​മാ​റ്റി​ ​കൂ​ടെ​യു​ള്ള​ ​വാ​ഹ​ന​ത്തി​ലേ​ക്ക് ​മാ​റ്റി​ ​ര​ക്ഷ​പെ​ടു​ക​യാ​ണ് ​പ​തി​വ്.
നി​ശാ​ക്യാ​മ്പു​ക​ളി​ൽ​ ​ആ​ളു​ക​ളെ​ ​കൂ​ട്ടി​യി​രു​ന്ന​ത് ​വാ​ട്ട്സാ​പ്പ്,​ ​ഇ​ൻ​സ്റ്റാ​ഗ്രാം,​ ​ഫേ​സ് ​ബു​ക്ക് ​വ​ഴി​ ​ബ​ന്ധ​പ്പെ​ട്ടാ​യി​രു​ന്നു.​ ​സ്ത്രീ​ക​ളെ​ ​ഉ​പ​യോ​ഗി​ച്ചാ​ണ് ​കൂ​ടു​ത​ലും​ ​ബു​ക്കിം​ഗ് ​ന​ട​ന്നി​രു​ന്ന​തെ​ന്ന് ​ക​ണ്ടെ​ത്തി​യി​രു​ന്നു.​ ​അ​തീ​വ​ ​ര​ഹ​സ്യ​മാ​യാ​ണ് ​പാ​ർ​ട്ടി​ക്ക് ​ആ​ളു​ക​ളെ​ ​വി​ളി​ക്കു​ക.
ക​​​ഞ്ചാ​​​വ് ​​​പോ​​​ലു​​​ള്ള​​​ ​​​നാ​​​ച്ചു​​​റ​​​ൽ​​​ ​​​ല​​​ഹ​​​രി​​​ക​​​ളി​​​ൽ​​​ ​​​നി​​​ന്ന് ​​​മാ​​​റി​​​ ​​​സി​​​ന്ത​​​റ്റി​​​ക് ​​​ല​​​ഹ​​​രി​​​യു​​​ടെ​​​ ​​​ഉ​​​പ​​​യോ​​​ഗം​​​ ​​​കൂ​​​ടു​​​ന്ന​​​താ​​​യും​​​ ​​​ക​​​ണ​​​ക്കു​​​ക​​​ൾ​​​ ​​​സൂ​​​ചി​​​പ്പി​​​ക്കു​​​ന്നു.​​​ ​
എം.​​​ഡി.​​​എം.​​​എ​​​യും​​​ ​​​എ​​​ൽ.​​​എ​​​സ്.​​​ഡി​​​ ​​​സ്റ്റാ​​​മ്പും​​​ ​​​പോ​​​ലു​​​ള്ള​​​വ​​​യാ​​​ണ് ​​​സി​​​ന്ത​​​റ്റി​​​ക് ​​​ല​​​ഹ​​​രി​​​ക​​​ൾ.​​​ ​​​ഇ​​​വ​​​യ്ക്ക് ​​​വി​​​ല​​​ ​​​കൂ​​​ടു​​​ത​​​ലാ​​​ണെ​​​ങ്കി​​​ലും​​​ ​​​സൂ​​​ക്ഷി​​​ക്കാ​​​നും​​​ ​​​ഉ​​​പ​യോ​ഗി​​​ക്കാ​​​നും​​​ ​​​എ​​​ളു​​​പ്പ​​​മാ​​​ണെ​​​ന്ന​​​തും​​​ ​​​മ​​​ണി​​​ക്കൂ​​​റു​​​ക​​​ളോ​​​ളം​​​ ​ഇ​തി​ന്റെ​ ​​​ല​​​ഹ​​​രി​​​ ​​​നി​​​ൽ​​​ക്കു​​​മെ​​​ന്ന​​​തു​​​മാ​​​ണ് ​​​ല​​​ഹ​​​രി​​​ ​​​ഉ​​​പ​​​യോ​​​ക്താ​​​ക്ക​​​ളെ​​​ ​​​ഇ​​​തി​​​ലേ​​​ക്ക് ​​​ആ​​​ക​​​ർ​​​ഷി​​​ക്കു​​​ന്ന​ത്.

ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് ​സ്ഥാ​ന​ച​ല​നം
പ​രി​ശോ​ധ​ന​ക​ൾ​ ​കു​റ​ഞ്ഞു

പു​തു​വ​ൽ​സ​രാ​ഘോ​ഷ​മു​ൾ​പ്പെ​ടെ​യു​ള്ള​ ​ആ​ഘോ​ഷ​പ​രി​പാ​ടി​ക​ൾ​ക്ക് ​പ​തി​വാ​യി​ ​നി​ശാ​പാ​ർ​ട്ടി​ക​ളും​ ​ല​ഹ​രി​ ​നു​ര​യു​ന്ന​ ​സു​ഹൃ​ദ് ​സം​ഗ​മ​ങ്ങ​ളും​ ​പ​തി​വാ​ക്കി​യ​ ​ഇ​ടു​ക്കി​ ​ജി​ല്ല​യി​ൽ​ ​ഇ​ന്റ​ലി​ജ​ൻ​സ് ​മു​ന്ന​റി​യി​പ്പി​ന്റെ​ ​അ​ടി​സ്ഥാ​ന​ത്തി​ൽ​ ​പൊ​ലീ​സും​ ​എ​ക്സൈ​സും​ ​പ​രി​ശോ​ധ​ന​ക​ളും​ ​നി​രീ​ക്ഷ​ണ​വും​ ​ശ​ക്ത​മാ​ക്കി​യി​രു​ന്ന​താ​ണ്.​ ​നി​യ​മ​സ​ഭാ​ ​തി​ര​ഞ്ഞെ​ടു​പ്പി​ന് ​മു​ന്നോ​ടി​യാ​യി​ ​പൊ​ലീ​സ് ​-​ ​എ​ക്സൈ​സ് ​ഉ​ദ്യോ​ഗ​സ്ഥ​രെ​ ​സ്ഥ​ലം​ ​മാ​റ്റി​യോ​ടെ​ ​നി​രീ​ക്ഷ​ണ​വും​ ​പ​രി​ശോ​ധ​ന​യു​മെ​ല്ലാം​ ​പ​തി​വി​ൻ​ ​പ​ടി​യാ​യി.​ ​തി​ര​ഞ്ഞെ​ടു​പ്പ് ​ന​ട​ത്തി​പ്പി​ന്റെ​ ​ചു​മ​ത​ല​യ്ക്കാ​യി​ ​നി​യു​ക്ത​രാ​യെ​ത്തി​യ​ ​പു​തി​യ​ ​ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കാ​ക​ട്ടെ​ ​മ​യ​ക്കു​മ​രു​ന്ന് ​മാ​ഫി​യ​യു​ടെ​ ​പി​ന്നാ​ലെ​ ​ന​ട​ക്കാ​ൻ​ ​സ​മ​യ​മി​ല്ല.​ ​തി​ര​ഞ്ഞെ​ടു​പ്പു​മാ​യി​ ​ബ​ന്ധ​പ്പെ​ട്ട​ ​മീ​റ്റിം​ഗു​ക​ളും​ ​പ്ര​ചാ​ര​ണ​ ​പ​രി​പാ​ടി​ക​ളു​മാ​യി​ ​ബ​ന്ധ​പ്പെ​ട്ട​ ​ക്ര​മ​സ​മാ​ധാ​ന​ ​ചു​മ​ത​ല​ക​ളും​ ​സ്റ്റേ​ഷ​നി​ലെ​ ​പ​തി​വ് ​ജോ​ലി​ക​ൾ​ക്കും​ ​തി​ര​ക്കു​ക​ൾ​ക്കു​മി​ടെ​ ​ല​ഹ​രി​ ​മാ​ഫി​യ​യെ​ ​നി​രീ​ക്ഷി​ക്കാ​നോ​ ​അ​വ​രെ​ ​പി​ടി​കൂ​ടാ​നോ​ ​സാ​ധി​ക്കാ​റി​ല്ല.​ ​ഇ​ക്കാ​ര്യ​ങ്ങ​ൾ​ ​മ​ന​സി​ലാ​ക്കി​യാ​ണ് ​ല​ഹ​രി​ ​മാ​ഫി​യ​ ​സം​ഘ​ങ്ങ​ൾ​ ​അ​തി​ർ​ത്തി​ ​പ്ര​ദേ​ശ​ങ്ങ​ൾ​ ​കേ​ന്ദ്രീ​ക​രി​ച്ച് ​നി​ശാ​പാ​ർ​ട്ടി​ക​ൾ​ ​ന​ട​ത്താ​ൻ​ ​ത​യ്യാ​റാ​യെ​ത്തു​ന്ന​ത്.​ ​തി​ര​ഞ്ഞെ​ടു​പ്പി​ന്റെ​ ​ഭാ​ഗ​മാ​യി​ ​വ​രും​ദി​വ​സ​ങ്ങ​ളി​ൽ​ ​വാ​ഹ​ന​ ​പ​രി​ശോ​ധ​ന​യും​ ​നി​രീ​ക്ഷ​ണ​വും​ ​ശ​ക്ത​മാ​കു​മെ​ന്നി​രി​ക്കെ​ ​ല​ഹ​രി​ ​വ​സ്തു​ക്ക​ൾ​ ​മു​ൻ​കൂ​ട്ടി​ ​സം​ഭ​രി​ച്ച് ​വ​ച്ച​ശേ​ഷം​ ​നാ​ടാ​കെ​ ​തി​ര​ഞ്ഞെ​ടു​പ്പി​ന്റെ​ ​‌​ഞെ​രി​പി​രി​യി​ലാ​കു​മ്പോ​ൾ​ ​വി​ജ​ന​മാ​യ​ ​സ്ഥ​ല​ങ്ങ​ളി​ലും​ ​മ​ല​മ​ട​ക്കു​ക​ളി​ലും​ ​നി​ശാ​പാ​ർ​ട്ടി​ക​ൾ​ ​സം​ഘ​ടി​പ്പി​ക്കാ​ൻ​ ​മാ​ഫി​യാ​ ​സം​ഘ​ങ്ങ​ൾ​ ​പ​രി​പാ​ടി​ക​ൾ​ ​ആ​സൂ​ത്ര​ണം​ ​ചെ​യ്തി​ട്ടു​ണ്ട്.​ ​ഇ​ന്റ​ലി​ജ​ൻ​സ് ​ഇ​ക്കാ​ര്യം​ ​മു​ൻ​കൂ​ട്ടി​ ​സ​ർ​ക്കാ​രി​നെ​ ​അ​റി​യി​ച്ച​തോ​ടെ​ ​വ​രും​ ​ദി​വ​സ​ങ്ങ​ളി​ൽ​ ​സം​ശ​യ​ക​ര​മാ​യു​ള്ള​ ​സ്ഥ​ല​ങ്ങ​ളി​ൽ​ ​പ​രി​ശോ​ധ​ന​ക​ളും​ ​നി​രീ​ക്ഷ​ണ​വും​ ​ശ​ക്ത​മാ​ക്കാ​ൻ​ ​എ​ക്സൈ​സ് ​ന​ട​പ​ടി​ ​സ്വീ​ക​രി​ച്ചി​ട്ടു​ണ്ട്.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: LOCAL NEWS, THIRUVANANTHAPURAM
KERALA KAUMUDI EPAPER
TRENDING IN LOCAL
VIDEOS
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.