SignIn
Kerala Kaumudi Online
Thursday, 13 May 2021 6.54 PM IST

സീ​ബ്രാ​ലൈ​നോ​ ​അ​തോ​ ​ ഓ​ട്ടോ​ ​സ്റ്റാ​ൻഡോ?

kunnamangalam-news
കുന്ദമംഗലം അങ്ങാടിയിൽ ഓട്ടോപാർക്കിംഗിലേക്ക് വരച്ച പുതിയ സീബ്രാലൈൻ

കുന്ദമംഗലം: സീബ്രാ ലൈനിലൂടെ റോഡ് മുറിച്ച് കടന്നാലും അപകടം. പിന്നെ എന്തു ചെയ്യും, കുന്ദമംഗലത്തുകരുടെ ഈ ചോദ്യത്തിന് അധിക‌ൃതരിൽ നിന്ന് മറുപടിയില്ല.കുന്ദമംഗലം ദേശീയപാതയിൽ പുതുതായി സീബ്രാലൈൻ വരച്ചപ്പോൾ അത് ഓട്ടോപാർക്കിംഗിലേക്കായതോടെ കാൽനടയാത്രക്കാർ ദുരിതത്തിലായി. സുരക്ഷിതമായി റോഡ് മുറിച്ച് കടന്നാലും അപകടം പതിയിരിക്കുകയാണ്. ഓട്ടോ ഏത് സമയവും റോഡിലേക്കെടുമെന്നതിനാൽ സീബ്രാലൈനിലൂടെ ധൃതിയിൽ വരുന്നവർക്ക് അപകട സാദ്ധ്യത കൂടുതലാണ് എന്ന കാര്യത്തിൽ ആർക്കും തർക്കമില്ല. വർഷങ്ങളായി മാഞ്ഞുപോയ സീബ്രാലൈൻ പുനസ്ഥാപിക്കണമെന്ന് ആവശ്യപത്തിന് വർഷങ്ങളുടെ പഴക്കമുണ്ടായിരുന്നു. പുതിയ ടാറിംഗ് കഴിഞ്ഞ് സീബ്രാലൈൻ വരച്ചതാകട്ടെ പഴയ സ്ഥലത്തുമല്ല. ഏറ്റവും തിരക്കുള്ള കോടതിക്ക് മുമ്പിൽ. വരച്ച സീബ്രാലൈൻ ഓട്ടോ പാർക്കിംഗിലും. ഇതോടെ കാൽനടയാത്രക്കാർക്ക് പണിയായി. സീബ്രാലൈനിൽ പാർക്കിംഗ് പാടില്ലെങ്കിലും ഓട്ടോതൊഴിലാളികൾ പറയുന്നത് ഞങ്ങൾ ആദ്യമേ ഇവിടെയാണെന്നാണ്. ഇപ്പോൾ റോഡ് മുറിച്ചുകടക്കുന്ന കാൽനടയാത്രക്കാർ ഓട്ടോറിക്ഷയുടെ മുമ്പിലാണ് അകപ്പെടുക. ആസമയത്ത് ഓട്ടോ റോഡിലേക്കെടുത്താൽ വലിയ അപകടവും ഉണ്ടായേക്കും. ഒന്നുകിൽ സീബ്രാലൈൻ മാറ്റിസ്ഥാപിക്കുക അതല്ലെങ്കിൽ ഓട്ടോസ്റ്റാന്റ് ദേശീയപാതയോരത്ത് നിന്ന് മറ്റൊരിടത്തേക്ക് മാറ്റുക എന്നാണ് നാട്ടുകാരും കച്ചവടക്കാരും ഒരേ സ്വരത്തിൽ പറയുന്നത്. തൽക്കാലം സീബ്രാലൈൻ അവസാനിക്കുന്നിടത്തെങ്കിലും ഓട്ടോപാർക്കിംഗ് ഒഴിവാക്കണം.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: LOCAL NEWS, KOZHIKODE
KERALA KAUMUDI EPAPER
TRENDING IN LOCAL
VIDEOS
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.