SignIn
Kerala Kaumudi Online
Wednesday, 12 May 2021 7.52 AM IST

വോട്ടിന് എല്ലാം റെഡി

s

ആലപ്പുഴ: ജില്ലയിൽ നിയമസഭാ തിരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങൾ ദ്രുതഗതിയിൽ നടക്കുന്നതായി ജില്ല തിരഞ്ഞെടുപ്പ് ഓഫീസറായ ജില്ല കളക്ടർ എ.അലക്‌സാണ്ടർ പറഞ്ഞു. ഈ നിയമസഭാ തിരഞ്ഞെടുപ്പിൽ 2643 പോളിംഗ് ബൂത്തുകളാണ് ജില്ലയിൽ സജ്ജീകരി​ക്കുക. 2016 ൽ 1705 പോളിംഗ് ബൂത്തുകളാണ് ഉണ്ടായിരുന്നത്. കൊവിഡിന്റെ പശ്ചാത്തലത്തിലാണ് കൂടുതൽ ബൂത്തുകൾ ക്രമീകരിച്ചത്.

വോട്ടിംഗ് മെഷീനുകളുടെ അവസാനഘട്ട പരിശോധന 13 ന് നടത്തി 14 മുതൽ പോളിംഗ് സാമഗ്രികൾ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർക്ക് വിതരണം ചെയ്യും . ഈ തിരഞ്ഞെടുപ്പിൽ എം 3 വോട്ടിംഗ് മെഷീനുകളാണ് ഉപയോഗിക്കുന്നത്. പോളിംഗ് ഉദ്യോഗസ്ഥർക്കുള്ള ആദ്യഘട്ട പരിശീലനം പൂർത്തിയായി . അവസാനഘട്ട പരിശീലനം അടുത്തയാഴ്ച പൂർത്തിയാകും.പ്രധാന പോളിംഗ് ബൂത്തുകളിൽ സ്ഥലപരിമിതി ഉണ്ടാവുന്ന ഘട്ടത്തിൽ ഉപയോഗിക്കാനായി 30 താത്കാലിക പോളിംഗ് ബൂത്തുകളും സജ്ജീകരിച്ചിട്ടുണ്ട്. 9 വനിതാ സൗഹൃദ പോളിംഗ് ബൂത്തുകൾ, 9 മാതൃക പോളിംഗ് ബൂത്തുകൾ, ക്രിട്ടിക്കൽ 51 പോളിംഗ് ബൂത്തുകളും 151 പ്രശ്‌ന ബാധിത ബൂത്തുകളും കണ്ടെത്തിയിട്ടുണ്ട്. ഇവിടെ സുരക്ഷാ സംവിധാനം ശക്തമാക്കും. തിരിഞ്ഞെടുപ്പ് സാമഗ്രികളുടെ വിതരണം - സ്വീകരണം എന്നിവയ്ക്കായി 9 കേന്ദ്രങ്ങളും ഒരുക്കി .കൊവിഡ് പശ്ചാത്തലത്തിൽ ഭിന്നശേഷികാർക്കും 80ന് മുകളിലുള്ള പൗരന്മാർക്കും തപാൽ വോട്ട് ചെയ്യാനുള്ള അവസരം ഉണ്ടാകും. ഇതിന്റെ ട്രയൽ റൺ ജില്ലയിൽ ആരംഭിച്ചു. രാഷ്ട്രീയ പാർട്ടികൾക്ക് പൊതുയോഗങ്ങളും റാലികളും സംഘടിപ്പിക്കുന്നതിനായി 80 പൊതു സ്ഥലങ്ങൾ ജില്ലയിൽ ആകെ കണ്ടെത്തി. വാർത്താസമ്മേളനത്തിൽ ഡെപ്യൂട്ടി കളക്ടർ ( ഇലക്ഷൻ ) ജെ.മോബി, ജില്ല ഇൻഫർമേഷൻ ഓഫീസർ എ.അരുൺ കുമാർ എന്നിവരും പങ്കെടുത്തു.

...........

 ആകെ വോട്ടർമാർ..................17, 44,587

 പുരുഷ വോട്ടർമാർ...................... 84374

 സ്ത്രീ വോട്ടർമാർ..........................924544

 ട്രാൻസ്‌ജെൻഡേഴ്‌സുകൾ ...........4

 ഭിന്നശേഷിക്കാർ.................................21, 000

80 വയസിനു മുകളിൽ........................... 50807

പ്രശ്ന ബാധിത ബൂത്ത്

ജില്ലയിൽ 151 പ്രശ്‌ന ബാധിത ബൂത്തുകളുണ്ട്. ഇവിടെ പൊലീസ് നിരീക്ഷണം കൂടുതൽ ശക്തമാക്കുമെന്ന് ജില്ല പൊലീസ് മേധാവി ജി .ജയദേവ് പറഞ്ഞു. രണ്ട് കമ്പനി സേന ജില്ലയിൽ എത്തി.

തിരിച്ചറിയൽ രേഖ

വോട്ടർ തിരിച്ചറിയൽ കാർഡ് ഹാജാരാക്കാൻ പറ്റാത്തവർക്ക് തിരഞ്ഞെടുപ്പ് കമ്മീഷൻ അംഗീകരിച്ച രേഖകളും തിരിച്ചറിയൽ രേഖയായി ഉപയോഗിക്കാം. പാസ്പോർട്ട്, ഡ്രൈവിംഗ് ലൈസൻസ്, കേന്ദ്ര, സംസ്ഥാന സർക്കാർ ജീവനക്കാരുടെ അംഗീകൃത തിരിച്ചറിയൽ കാർഡുകൾ, പോസ്റ്റോഫീസിൽ നിന്നോ ബാങ്കിൽനിന്നോ ഉള്ള ഫോട്ടോപതിച്ച പാസ്ബുക്കുകൾ, പാൻകാർഡ്, എൻ.പി.ആറിന് കീഴിൽ ആർ.ജി.ഐ നൽകുന്ന സ്മാർട് കാർഡുകൾ, മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് കാർഡ്, തൊഴിൽവകുപ്പ് നൽകുന്ന ഹെൽത്ത് ഇൻഷ്വറൻസ് സ്മാർട് കാർഡ്,ഫോട്ടോ പതിപ്പിച്ച പെൻഷൻ തിരിച്ചറിയൽ രേഖ, എം.പി, എം.എൽ.എ, എം.എൽ.സി എന്നിവർക്ക് നൽകുന്ന ഔദ്യോഗിക തിരിച്ചറിയൽ രേഖ, ആധാർ കാർഡ് എന്നിവയാണ് കമ്മീഷനംഗീകരിച്ച രേഖകൾ

......

 നാമനിർദ്ദേശിക സമർപ്പണാരംഭം.............12

 സ്ഥാനാർഥികൾക്കൊപ്പം .............................2 പേർ

 വീട് കയറി പ്രചരണം.......................................5 പേർ

 വാഹന പ്രചരണത്തിന്..................................... 5 വാഹനം

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: LOCAL NEWS, ALAPPUZHA
KERALA KAUMUDI EPAPER
VIDEOS
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.