ബാസൽ: ഇന്ത്യൻ ബാഡ്മിന്റൺ സെൻസേഷൻ പി.വി സിന്ധു സ്വിസ് ഓപ്പൺ വനിതാ സിംഗിൾസിന്റെ ഫൈനലിൽ കടന്നു.സെമിയിൽ ഡെൻമാർക്കിന്റെ മിയ ബ്ലിച്ച് ഫെൽഡിനെ നേരിട്ടുള്ള ഗെയിമുകളിൽ കീഴടക്കിയാണ് സിന്ധു ഫൈനലിൽ എത്തിയത്. സ്കോർ: 22-20, 21-10. തായ്ലൻഡ് ഓപ്പണിൽ തന്നെ കീഴടക്കിയ മിയയെ തോൽപ്പിക്കാനായത് സിന്ധുവിന് മധുരപ്രതികാരമായി. അതേസമയം പുരുഷ സിംഗിൾസ് സെമി ഫൈനലിൽ ഇന്ത്യയുടെ കെ. ശ്രീകാന്ത് പുറത്തായി. ടോപ് സീഡ് വിക്ടർ അക്സൽസെനോടാണ് നേരിട്ടുള്ള ഗെയിമുകളിൽ ശ്രീകാന്ത് തോറ്രത്.സ്കോർ :13-21,19-21