തൊടുപുഴ: വികസന നേട്ടങ്ങളും ജനക്ഷേമ പദ്ധതികളും പിണറായി സർക്കാരിന് തുടർഭരണം നൽകുമെന്ന് ഉറപ്പാണെന്ന് കേരള കോൺഗ്രസ് (എം) ജില്ലാ പ്രസിഡന്റ് ജോസ് പാലത്തിനാൽ പറഞ്ഞു.തൊടുപുഴ നിയോജകമണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടത്തിയ ബൂത്ത് ലെവൽ ലീഡേഴ്സിന്റെ ഏകദിന ശിൽപശാല ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. .കഴിഞ്ഞ അഞ്ച് വർഷം സമാനതകളില്ലാത്ത വികസനമാണ് ഇടത് മുന്നണി ജില്ലയിലും സംസ്ഥാനത്തും നടത്തിയത്. ജില്ലയിലെ അഞ്ച് മണ്ഡലങ്ങളിലും എൽഡിഎഫ് വിജയിക്കും.കേരളകോൺഗ്രസ് (എം) ഇടത് പക്ഷത്ത് എത്തിയതോടെ മദ്ധ്യ തിരുവിതാംകൂറിലെ രാഷ്ട്രീയം മുന്നണിക്ക് അനുകൂലമായി.കേരളചരിത്രത്തിൽ പുതിയ റിക്കോർഡ് സൃഷ്ടിച്ചു തുടർഭരണം നേടി പിണറായി വിജയൻ സർക്കാർ മുന്നോട്ട് പോകുമെന്നും ജോസ് പാലത്തിനാൽ പറഞ്ഞു.നിയോജകമണ്ഡലം പ്രസിഡന്റ് ജിമ്മി മറ്റത്തിപ്പാറ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ നേതാക്കളായ പ്രൊഫ കെ ഐ ആന്റണി, റെജി കുന്നംകോട്ട്, ജയകൃഷ്ണൻ പുതിയേടത്ത്, ജോസ് കവിയിൽ, അപ്പച്ചൻ ഓലിക്കരോട്ട്, ബെന്നി പ്ലാക്കൂട്ടം, മാത്യു വാരികാട്ട് അഡ്വ ബിനു തോട്ടുങ്കൽ, ജോസ് കുന്നുംപുറം, അംബിക ഗോപാലകൃഷ്ണൻ,ജോസി വേളാഞ്ചേരി, അഡ്വ.മധു നമ്പൂതിരി, കുര്യാച്ചൻ പൊന്നാമറ്റം,സാൻസൻ അക്കക്കാട്ട്, ലാലി ജോസി, റോയ്സൺ കുഴിഞ്ഞാലിൽ, ജോൺസ് നന്ദളത്ത്, തോമസ് വെളിയത്ത് മ്യാലിൽ,
ജോമി
കുന്നപ്പിള്ളി, അബ്രഹാം അടപ്പൂര്,ജെഫിൻ കൊടുവേലി,ഡെൻസിൽ വെട്ടിക്കുഴിച്ചാലിൽ, റിജോ ഇടമനപറമ്പിൽ ജോജി പൊന്നിൻ പുരയിടം, സ്മിത മാന്തടത്തിൽ,ഡിൽസൺ സെബാസ്റ്റ്യൻ, ജോജി വാതല്ലൂർ, ജോയി പാറത്തല,ജിബോയിച്ചൻ വടക്കൻ,ജോജൊ അറക്കകണ്ടം, ജോർജ്ജ് പാലക്കാട്ട്, മനോജ് മാത്യു, ജോസ് ഈറ്റക്കകുന്നേൽ, ഷിജു പൊന്നാമറ്റം, ഷീൻ വർഗീസ്, അഡ്വ.എ.ജെ ജോൺസൺ, ബെന്നി തോമസ് വാഴചാരിക്കൽ, തോമാച്ചൻ മൈലാടുർ,ജോഷി കൊന്നക്കൽ, ജിജി വാളിയംപ്ലാക്കൽ മാത്യു പൊട്ടംപ്ലാവൻ,ജോയ് മേക്കുന്നേൽ, സണ്ണി പിണക്കാട്ട്, പ്രൊഫ. ജസ്സി ആന്റണി, ജോർജ് അറയ്ക്കൽ,ജെരാർദ്ധ് തടത്തിൽ,ജുണീഷ് കള്ളികാട്ട്, ജോസ് പാറപ്പുറം, പി.ജി.ജോയി തുടങ്ങിയവർ പ്രസംഗിച്ചു.