തിരുവനന്തപുരം : കൊവിഡ് വാക്സിനേഷൻ സ്വീകരിക്കാൻ 45 മുതൽ 59 വയസു വരെ പ്രായമുള്ള രോഗബാധിതരുടെ രോഗനിർണയം സംബന്ധിച്ച മാനദണ്ഡം ആരോഗ്യവകുപ്പ് പുറത്തിറക്കി.
ഒരു വർഷത്തിനിടെ ഹൃദ്രോഗവുമായി ബന്ധപ്പെട്ട് ആശുപത്രിയിൽ അഡ്മിറ്റ് ചെയ്യപ്പെട്ടവർ, പോസ്റ്റ് കാർഡിയാക് ട്രാൻസ്പ്ലാന്റ് / ലെഫ്റ്റ് വെൻട്രികുലാർ അസ്സിസ്റ്റ് ഡിവൈസ്, ഇടതു വെൻട്രികുലാർ സിസ്റ്റോളിക് ഡിസ്ഫങ്ക്ഷൻ, ഹൃദയവാൽവിനു തകരാർ, കഠിനമായ പി.എ.എച്ചോടു കൂടിയ കഞ്ജനീറ്റൽ ഹാർട്ട് ഡിസീസ്, സി.എ.ബി.ജി. കഴിഞ്ഞവർ, രക്തസമ്മർദം, പ്രമേഹം എന്നിവയോടു കൂടിയ കൊറോണറി ആർട്ടറി ഡിസീസിനു ചികിത്സയിലുള്ളവർ, ആൻജെയിന, രക്താതിമർദ്ദം, പ്രമേഹം തുടങ്ങിയവയ്ക്കു ചികിത്സയിലുള്ളവർ, രക്തസമ്മർദം, പ്രമേഹത്തോടു കൂടി പക്ഷാഘാതത്തിനു ചികിത്സയിലുള്ളവർ, രക്താതിസമ്മർദം, പ്രമേഹം എന്നിവയോടെ പൾമണറി ആർട്ടറി ഹൈപ്പർടെൻഷനു ചികിത്സയിലുള്ളവർ, പത്തു വർഷത്തിനു മേൽ പ്രമേഹ രോഗമുള്ളവർ, പ്രമേഹരോഗ സങ്കീർണതകളുള്ളവർ, രക്താതിസമ്മർദ്ദത്തിനു ചികിത്സ തേടുന്നവർ, വൃക്ക, കരൾ, ഹെമറ്റോപോയറ്റിക് സ്റ്റം സെൽ ട്രാൻസ്പ്ലാന്റ് കഴിഞ്ഞവർ, വെയിറ്റ് ലിസ്റ്റിലുള്ളവർ, ഡയാലിസിസിനു വിധേയരാകുന്നവർ, ദീർഘകാലമായി ഇമ്മ്യണോസപ്പ്രെസന്റ്, കോർട്ടിക്കോ സ്റ്റിറോയ്ഡ് മരുന്നുകൾ കഴിക്കുന്നവർ, സിറോസിസ് ഉള്ളവർ, കഴിഞ്ഞ രണ്ടു വർഷത്തിനിടെ കഠിനമായ ശ്വാസകോശ സംബന്ധമായ രോഗങ്ങൾക്ക് ആശുപത്രിയിൽ കിടത്തി ചികിത്സ നേരിടുന്നവർ, ലിംഫോമ, ലുക്കിമിയ, മൈലോമ എന്നിവയുള്ളവർ, 2020 ജൂലായ് ഒന്നിനു ശേഷം ഏതെങ്കിലും തരം കാൻസർ രോഗനിർണ്ണയം കഴിഞ്ഞവർ അല്ലെങ്കിൽ ഏതെങ്കിലും വിധത്തിലുള്ള കാൻസർ രോഗത്തിന് ചികിത്സയിലുള്ളവർ, സിക്കിൾ സെൽ ഡിസീസ്/ ബോൺമാരോ ഫെയിലുവർ/എപ്ലാസ്റ്റിക് അനീമിയ /തലാസീമിയ മേജർ എന്നിവയുള്ളവർ, പ്രൈമറി ഇമ്യൂണോ ഡെഫിഷ്യൻസി രോഗങ്ങൾ/എച്ച്ഐവി ഇൻഫെക്ഷൻ ബാധിച്ചവർ, ബുദ്ധി വൈകല്യമുള്ളവർ/ മസ്കുലാർ ഡിസ്ട്രോഫി /ആസിഡ് ആക്രമണം മൂലം ശ്വസനവ്യവസ്ഥയിൽ തകരാർ ഉണ്ടായിട്ടുള്ളവർ /ഉയർന്ന പിന്തുണ സഹായം ആവശ്യമുള്ള വൈകല്യമുള്ളവർ/ ബധിരത, അന്ധത ഉൾപ്പെടെ ഒന്നിലധികം വൈകല്യങ്ങളുള്ളവർ എന്നിവരാണ് ഈ വിഭാഗത്തിൽപ്പെടുന്നത്. ഇവർ രജിസ്റ്റേർഡ് മെഡിക്കൽ പ്രാക്ടീഷണർ നൽകിയ അനുബന്ധം 1(ബി) എന്ന സർട്ടിഫിക്കറ്റ് ഹാജരാക്കണം. കൊവിൻ അപ്ലിക്കേഷനിൽ നിന്നും സർട്ടിഫിക്കറ്റ് മാതൃക ഡൗൺലോഡ് ചെയ്തും ഉപയോഗിക്കാവുന്നതാണ്.