SignIn
Kerala Kaumudi Online
Monday, 19 April 2021 5.43 AM IST

എഴുതാതിരുന്നെങ്കിൽ രാഷ്ട്രീയത്തിൽ:ടി.പദ്മനാഭൻ

3

തിരുവനന്തപുരം: എഴുത്തുകാരൻ ആകാതിരുന്നെങ്കിൽ താനൊരു രാഷ്ട്രീയക്കാരൻ ആവുമായിരുന്നെന്ന് കഥാകൃത്ത് ടി.പദ്മനാഭൻ. ക്ഷമ ഇല്ലായ്മ എന്ന 'കഴിവുകേട് ' കൊണ്ടുമാത്രമാണ് നോവൽ എഴുതാൻ സാധിക്കാത്തതെന്നും അദ്ദേഹം പറഞ്ഞു. സൂര്യാമേളയ്ക്ക് ആരംഭം കുറിച്ച് സംസാരിക്കുകയായിരുന്നു ടി.പദ്മനാഭൻ.

വളരെ ചെറുപ്പത്തിൽതന്നെ വിദ്യാർത്ഥി കോൺഗ്രസിൽ സജീവമായിരുന്നു. ക്വിറ്റ് ഇന്ത്യാ സമരത്തിൽ പങ്കെടുത്ത് സ്‌കൂളിൽനിന്ന് പുറത്തായിട്ടുണ്ട്. കോൺഗ്രസ് പ്രവർത്തകനായി മലബാറിലുടനീളം സഞ്ചരിക്കുകയും പ്രസംഗിക്കുകയും ചെയ്തിരുന്നു. 1947ന് ശേഷം സജീവരാഷ്ട്രീയം വിട്ടു. യഥാർത്ഥ സഖാവായിരുന്ന പി.കൃഷ്ണപിള്ളയ്ക്ക് എന്നും മനസിൽ സ്ഥാനം നൽകിയിരുന്നു. ഒരു കഥയെഴുത്തുകാരനാകുമെന്ന് ഒരിക്കലും കരുതിയിരുന്നില്ല; എഴുതിപ്പോയതാണ്. എന്നേക്കാൾ നല്ല കഥാകൃത്തുകൾ അക്കാലത്തും അതിനുശേഷവും ഇനിയുമുണ്ടാകും. പക്ഷേ കഥ എഴുത്തിലെ ചില കാര്യങ്ങൾ എനിക്ക് മാത്രം അവകാശപ്പെട്ടതാണ്. ഉത്തരാധുനികം മുതൽ സൈബർ സങ്കേതങ്ങൾവരെ വന്നിട്ടും ഒന്നിന്റെയും ഭാഗമായില്ല. എന്റെ വഴി മാത്രമേ അറിയാമായിരുന്നുള്ളൂ.

നോവൽ ഒരു മഹത്തായ സാഹിത്യ രൂപമാണെന്ന് പൂർണവിശ്വാസമുണ്ട്. പക്ഷേ നോവൽ എഴുത്തിനുള്ള ക്ഷമയില്ല. 'ആത്മാവിന്റെ വിശുദ്ധമായ പ്രാർത്ഥനകളാണ്' തന്റെ കഥകൾ എന്ന് കേൾക്കാനാണ് ഇഷ്ടം.

വേദിയിലുള്ളവർ പദ്മനാഭനുമായി സംവദിച്ചു. 'ഗൗരി' വായിച്ച അനന്ദത്തിൽ ആ കഥാഭൂമികയിലേക്ക് യാത്രനടത്തിയ അനുഭവം ആർക്കിടെക്ട് ജി.ശങ്കർ പങ്കുവെച്ചു. കഥയിൽ വിവരിച്ച കടൽതീരം താൻ കാണുമ്പോൾ മാലിന്യങ്ങൾ നിറഞ്ഞ അവസ്ഥയിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. 'കഥകൾ നടക്കുന്ന പലയിടങ്ങളും നേരിട്ട് കണ്ടാൽ മോശം അവസ്ഥയിലായിരിക്കും. കാശിയിൽ പോയവർക്ക് അത് അറിയാം'-പദ്മനാഭൻ പറഞ്ഞു.

മലയാളത്തിലെ 51 അക്ഷരങ്ങളെ മുൻനിർത്തി 51 ദേശീയ യുവജനോൽസവമായാണ് സൂര്യമേള നടത്തുന്നത്.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: TPADMANABHAN
KERALA KAUMUDI EPAPER
TRENDING IN KERALA
VIDEOS
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.