തിരുവനന്തപുരം: ഇടഞ്ഞു നിന്ന കോൺഗ്രസ് നേതാക്കളെ പാർട്ടി ഔദ്യോഗിക വക്താക്കളാക്കി അനുനയിപ്പിച്ച് കെ.പി.സി.സി നേതൃത്വം. മുൻ കോഴിക്കോട് ഡി.സി.സി പ്രസിഡന്റ് കെ.സി. അബുവിനെയും ,പാലക്കാട് മുൻ ഡി.സി.സി പ്രസിഡന്റ് സി.വി. ബാലചന്ദ്രനെയുമാണ് പരിഗണിച്ചത്.കോഴിക്കോട്ടെ എ ഗ്രൂപ്പിന്റെ പ്രമുഖനായ അബു, ദീർഘകാലം ഡി.സി.സി പ്രസിഡന്റായിരുന്നു. ഇത്തവണ പേരാമ്പ്ര സീറ്റിലേക്ക് അബുവിന്റെ പേരും ചർച്ചയിലുണ്ടായിരുന്നു. എന്നാൽ മുസ്ലിംലീഗും ജോസഫ് ഗ്രൂപ്പുമടക്കം സീറ്റിനായി അവകാശവാദമുന്നയിച്ചതോടെ, ഇവരിലേതെങ്കിലുമൊരു കക്ഷിക്ക് വിട്ടു കൊടുക്കേണ്ട സ്ഥിതിയായി. കോൺഗ്രസ് ഏറ്റെടുത്താലും കെ.എസ്.യു പ്രസിഡന്റ് കെ.എം. അഭിജിത്തിന്റെ പേരിനാണിപ്പോൾ മുൻതൂക്കം. ഇതോടെയാണ് അബു ഇടഞ്ഞത്.തൃത്താലയിൽ വി.ടി. ബൽറാമിനെതിരെ വിമതസ്ഥാനാർത്ഥിയാവാനുള്ള നീക്കം വരെ നടത്തി വരവേയാണ് കഴിഞ്ഞ ദിവസം കെ.പി.സി.സി വർക്കിംഗ് പ്രസിഡന്റ് കെ. സുധാകരൻ ബാലചന്ദ്രനെ കണ്ട് ചർച്ച നടത്തിയത്. ഇതിന് പിന്നാലെയാണ് രണ്ട് നേതാക്കളെയും ഔദ്യോഗിക വക്താക്കളായി നിയമിച്ച് പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്റെ തീരുമാനം..