കൊൽക്കത്ത: പശ്ചിമ ബംഗാളിൽ അഞ്ച് തൃണമൂൽ നേതാക്കൾ ബി.ജെ.പിയിൽ ചേർന്നു. എം.എൽ.എമാരായ സിംഗൂർ രബിന്ദ്രനാഥ്, സൊനാലി ഗുഹ, ദീപേന്ദു ബിശ്വാസ്, ജടു ലാഹിരി, തൃണമൂൽ ഹബീബ്പൂർ സ്ഥാനാർത്ഥിയായി നിശ്ചയിച്ചിരുന്ന സരള മുർമു എന്നിവരാണ് ബി.ജെ.പിയിൽ ചേർന്നത്. തിരഞ്ഞെടുപ്പ് അടുത്തിരിക്കെ മുതിർന്ന നേതാക്കൾ പാർട്ടി വിട്ടു പോകുന്നത് മമതയ്ക്ക് കനത്ത തിരിച്ചടിയായിരിക്കുകയാണ്. തിരഞ്ഞെടുപ്പിൽ സീറ്റ് ലഭിക്കാതിരുന്നത് മൂലമാണ് എം.എൽ.എമാർ പാർട്ടി വിട്ടതെന്നാണ് വിവരം. ആവശ്യപ്പെട്ട മണ്ഡലത്തിൽ സീറ്റ് നൽകാതിരുന്നത് കൊണ്ടാണ് സരള ബി.ജെ.പിയിൽ ചേർന്നത്. സരളയ്ക്ക് പകരം ഹബീബ്പൂരിൽ പ്രദീപ് ബാസ്കി മത്സരിക്കും. അതേസമയം, ബംഗാളി നടിയായ തനുശ്രീ ചക്രബർത്തിയും ബി.ജെ.പിയിൽ ചേർന്നു.