വാഷിംഗ്ടൺ: വർഷങ്ങളായി കുട്ടികളുടെ പ്രിയപ്പെട്ട കലിപ്പാട്ടമാണ് ബാർബി ഡോൾ. കുഞ്ഞുകുട്ടികൾ ഏറെ ഇഷ്ടത്തോടെ ചേർത്തുപിടിക്കുന്ന ബാർബി ഡോളിന് ഇന്ന് 62 വയസ് തികയും. പല വർണത്തിലുള്ള പുള്ളി ഉടുപ്പുകളും വെളുത്ത പഞ്ഞിക്കെട്ടുപോലുള്ള മുടിയും ഉള്ള ബാർബി ഡോളിനെ ഒരുക്കി സുന്ദരിയാക്കി കൂടെക്കൂട്ടാത്ത കുട്ടികൾ ലോകത്തില്ല എന്നുതന്നെ പറയാം. കഴിഞ്ഞ 62 വർഷത്തോളം കുട്ടികളിൽ കളിയും സന്തോഷവും നിറയ്ക്കുന്ന ഈ പാവയുടെ ജൻമദിനത്തെ ബാർബി ഡേയായി ആഘോഷിക്കുന്നു. ന്യൂ
1959 മാർച്ച് 9ന് ന്യൂയോർക്കിലെ അമേരിക്കൻ ഇന്റർ നാഷണൽ കളിപ്പാട്ട മേളയിലാണ് ആദ്യത്തെ ബാർബി ഡോൾ എത്തുന്നത്. കളിപ്പാട്ട കമ്പനിയായ മാറ്റൽ ഇൻകോർപ്പറേറ്റിന്റെ സ്ഥാപകൻ എലിയറ്റ് ഹാൻഡ്ലറുടെ ഭാര്യ റൂത്താണ് ലോകത്തിന് ബാർബി പാവകളെ പരിചയപ്പെടുത്തിയത്. കുട്ടികൾ പേപ്പറും മറ്റും കൊണ്ട് നിർമ്മിച്ച കുട്ടികളുടെ പാവ കൊണ്ട് കളിക്കുന്നത് ശ്രദ്ധയിൽ വന്ന റൂത്ത് കുട്ടികൾക്കായി പ്രത്യേകതയുള്ള കളിപ്പാട്ടം നിർമ്മിക്കണമെന്ന് തീരുമാനിച്ചത്. ജർമ്മനിയിലേക്കുള്ള ഇവരുടെ യാത്രയ്ക്കിടയിൽ ജർമ്മനിയിലെ ബിൽഡ് ലില്ലി പാവകൾ റൂത്തിന് വളരെ ഇഷ്ടമായി. ഉടൻ റൂത്ത് തന്റെ ആശയം ഭർത്താവുമായും കമ്പനിയുമായും ചർച്ചചെയ്തു. തുടർന്ന് കുട്ടികൾക്ക് ഏറെ ഇഷ്ടപ്പെടുന്ന തരത്തിൽ മുതിർന്നവരുടെ രൂപ സാതൃശ്യമുള്ള സുന്ദരികളായ പാവകളെ നിർമ്മിച്ചത്. ഇവരുടെ പ്രധാന സവിശേഷത വ്യത്യസ്ത വർണത്തിലും മോഡലുകളിലും ഉള്ള വസ്ത്രങ്ങൾ തന്നെയാണ്. വർഷങ്ങൾ കഴിയും തോറും ഇവയുടെ രൂപത്തിൽ ചെറിയ മാറ്റങ്ങൾ ഉണ്ടായിട്ടും ബാർബി എന്നും ഏവർക്കും പ്രിയപ്പെട്ടവൾ തന്നെ.