ബാഴ്സലോണ: സ്പാനിഷ് ക്ലബ് ബാഴ്സലോണയുടെ പ്രസിഡന്റ് സ്ഥാനത്തേക്ക് ജൊവാൻ ലപോർട്ട മടങ്ങിയെത്തി. കഴിഞ്ഞ ദിവസം നടന്ന തിരഞ്ഞെടുപ്പിൽ 54 ശതമാനം വോട്ട് നേടിയാണ് ലപോർട്ട പ്രസിഡന്റ് സ്ഥാനത്തേക്ക് വിജയിച്ചത്. 2003ലാണ് ലപോർട്ട ആദ്യമായി ബാഴ്സയുടെ പ്രസിഡന്റ് സ്ഥാനം ഏറ്റെടുക്കുന്നത്. 2010വരെ പ്രസഡിന്റ് സ്ഥാനത്ത് തുടർന്ന അദ്ദേഹത്തിന്റെ കാലഘട്ടം ബാഴ്സയുടെ സുവർണ കാലഘട്ടം ആയിരുന്നു. നാല് ലാലിഗ രണ്ട് ചാമ്പ്യൻസ് ലീഗ് കിരീടങ്ങലും ബാഴ്സ സ്വന്തമാക്കിയത് ഈ കാലഘട്ടത്തിലാണ്. മെസി ഉൾപ്പെടെയുള്ള സീനിയർ താരങ്ങൾ വോട്ട് ചെയ്യാനെത്തിയിരുന്നു. ബർതേമ്യു കാലവധി അവസാനിക്കുന്നതിന് മുമ്പ് തന്നെ രാജിവയ്ക്കേണ്ടി വന്നതിനു പിന്നാലെ ബാഴ്സയുടെ പ്രസിഡന്റ് സ്ഥാനം ഏറ്റെടുക്കുന്ന ലപോർട്ടയ്ക്ക് മുന്നിൽ സാമ്പത്തിക പ്രതിസന്ധിയടക്കം നിരവധി വെല്ലുവിളികളുണ്ട്.